Thursday, November 6, 2008

ഒഴിഞ്ഞ പത്തായം


വിത്തും വളവും
പൂവും കായുമായ്
നീ
പത്തായപ്പുറത്തെ എന്റെ കവിതയില്‍ വിളഞ്ഞു
ഒഴിഞ്ഞ പത്തായത്തിന്റെ
ശൂന്യതക്ക് ഭ്രാന്തു പിടിപ്പിച്ചപ്പോള്‍
കവിതയില്‍ നിന്നിറങ്ങി
മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു

7 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഒഴിഞ്ഞ പത്തായത്തിന്റെ
ശൂന്യത ഭ്രാന്തു പിടിപ്പിച്ചപ്പോള്‍
കവിതയില്‍ നിന്നിറങ്ങി
മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു
ഞാന്‍

മാളൂ said...

രക്ഷപെട്ടു ആ പത്തായം രക്ഷപെട്ടു

നരിക്കുന്നൻ said...

വളരെ മൂർച്ചയുള്ള വരികൾ.
ഇഷ്ടപ്പെട്ടു.

Sureshkumar Punjhayil said...

Best Wishes....!!!!!

മണിലാല്‍ said...

വിത്തായ് വളമായ്
പൂവും കായുമായ്
നീ
പത്തായപ്പുറത്തെ എന്റെ കവിതയില്‍ വിളഞ്ഞു
ഒഴിഞ്ഞ പത്തായത്തിന്റെ
ശൂന്യത ഭ്രാന്തു പിടിപ്പിച്ചപ്പോള്‍
കവിതയില്‍ നിന്നിറങ്ങി
മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു
ഞാന്‍

Mahi said...

ഹരികത്തിലൂടെ ഞാന്‍ താങ്കളെ അറിയുന്നത്‌ ഒരു പുതിയ കവിയത്രിയെ കിട്ടിയ സന്തോഷം പങ്കുവെക്കട്ടെ

Unknown said...

Congrats, Mathrubhumiyilum kandu.
sadik