ഒറ്റ,ഉത്സവമല്ല

ഒറ്റ വികാരത്തില്‍ ഒരു പാട്ടു പാടുമ്പോള്‍
നിങ്ങള്‍ പല വികാരങ്ങളെ ഒതുക്കുന്നു
ഒരു ചിത്രം വരക്കുമ്പോളും നിങ്ങള്‍ അങ്ങിനെ തന്നെ
ഒരേ ലക്ഷ്യം കുരുക്കാണ്
ഒരേ ദൈവം ഒരാള്‍ക്ക് കുരിശാകുന്നതു പോലെ
ഒരാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള കശാപ്പുപോലെയും.