Saturday, December 20, 2008

വീട്

പത്രങ്ങള്‍
പകുതിപ്പാന്റ്
ടീ ഷര്‍ട്ട്
നെഞ്ചിന്‍ കാട്
ചിത്രപ്പണികളുള്ള ചായക്കപ്പ്
പുകയുന്ന ആഷ്ട്രെ
മൂക്കിലേക്ക് നീട്ടിവെച്ച കാഴ്ചവസ്തു*
മുറുക്കിപ്പിടിച്ച പേശികള്‍
പൂമുഖത്ത് വിരിഞ്ഞു വിരിഞ്ഞങ്ങനെ ഒരാള്‍.......

.........സ്വീകരണമുറിക്കെതിരെ
അടുക്കള വലിച്ചിട്ട പര്‍ദ്ദ
ഫ്രിഡ്ജ് തുറന്ന്
ഉറഞ്ഞു പോയ
പ്രണയപ്പഴത്തെ
എന്റെ കനല്‍ കൈ തൊടുന്നു

*കണ്ണട



6 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

.........സ്വീകരണമുറിക്കും അടുക്കളക്കും
ഇടയില്‍ പര്‍ദ്ദ വലിച്ചിട്ട്
ഫ്രിഡ്ജ് തുറന്ന്
ശിശിരത്തില്‍ ഉറഞ്ഞു പോയ
ഒരു പ്രണയപ്പഴത്തെ
എന്റെ കനല്‍ കൈ തൊടുന്നു

മണിലാല്‍ said...

.........സ്വീകരണമുറിക്കും അടുക്കളക്കും
ഇടയില്‍ വലിച്ചിട്ട പര്‍ദ്ദ
ഫ്രിഡ്ജ് തുറന്ന്
ഉറഞ്ഞു പോയ
പ്രണയപ്പഴത്തെ
എന്റെ കനല്‍ കൈ തൊടുന്നു
........കവിത വിളയുന്നു

Mahi said...

നന്നായിട്ടുണ്ട്‌

ഞാന്‍ ഹേനാ രാഹുല്‍... said...

ഫ്രിഡ്ജ് തുറന്ന്
ഉറഞ്ഞു പോയ
പ്രണയപ്പഴത്തെ
എന്റെ കനല്‍ കൈ തൊടുന്നു

നന്ദ said...

good one :)

conductor said...

aadhunika kaalathinte chihnangalaayi sthreekal swayam variputhachathee parda...