Monday, January 5, 2009

ബുദ്ധിജീവി

അരാജകവാദം പറയും
നടുമുറ്റവും പൂജാമുറിയും വീട്ടില്‍ തിരികിക്കയറ്റും
പുറംകവിതയെടുത്ത് അതിലെ മാജിക്കിനെപ്പറ്റി പറയും
പുറം സിനിമയെ പരാമര്‍ശിക്കും
അതിലെ സീന്‍ നാല്‍പ്പത്തിനാലിലെ പതിമൂന്നാമത്തെ ഫ്രെയിമിലെ വിപ്ലവ സൂചനയെ വാഴ്ത്തും.

ഷെനെ,വാലസ് സ്റ്റീവന്‍സ്,ഗോദാര്‍ദ്,ബ്രെത്റ്റ്,മേരി ഫ്രെയ്,
ഇറാക്ക്,പലസ്തീന്‍,ദക്ഷിണാഫ്രിക്ക,ശ്രീലങ്കയിലെ തമിഴന്മാര്‍....
സ്തീവാദവും ഇടക്ക് കൊഴുക്കും
എവിടേയും നിറക്കാവുന്ന ഒരുവളെ വഴക്കും.


എന്നിട്ട്,
ബുദ്ധനെ
കണ്ടെടുക്കാത്ത
കളിമണ്ണോ,മരമോ,കരിങ്കല്ലോ
മാത്രമായി അവശേഷിക്കും

7 comments:

വല്യമ്മായി said...

:)

Rejeesh Sanathanan said...

തലക്കേട്ട് തീര്‍ത്തും അനുയോജ്യം........നന്നായിരിക്കുന്നു

ajeesh dasan said...

henaaaaa....
ho...thakarthoooo...
nalla kavitha...
gambheeram...
ushaaaaaaaaaar...

ഞാന്‍ ഹേനാ രാഹുല്‍... said...

എന്നിട്ട്,
ബുദ്ധനെ
കണ്ടെടുക്കാത്ത
കളിമണ്ണോ,മരമോ,കരിങ്കല്ലോ
മാത്രമായി അവശേഷിക്കും

conductor said...

maricha manushyarkku budhante mukham... clavu pidicha jeevithathinu charithrathinte kaypu....

Anonymous said...

sarikkum oru budhijeeviyannallo!!!

adipoli!!!

K G Suraj said...

രാജാവ്‌ നഗ്നനാണ്‌ ..
കുറിക്കു കൊണ്ടിരിക്കുന്നു..
പ്രസ്തുത (ബുദ്ധിജീവി) പ്രതിഭാസത്തിനു ലിംഗഭേദമില്ലെന്നു കൂടി ഓർമ്മിപ്പിക്കട്ടേ..

(അനുഭവസ്ഥൻ)