Monday, January 19, 2009

നേര്‍ക്കാഴ്ച

ഭാവനയുടെ തുഞ്ചത്ത് വെയില്‍ പകര്‍ന്നാടിയ ചലനചിത്രമായി നീയുണ്ട്.
ഓര്‍മ്മയുടെ പിന്നാമ്പുറത്ത് പരന്ന പാടവും
അതില്‍ മഴക്കൊരു കാലവും
നെല്ലിനും പുല്ലിനും കൊറ്റിക്കും കാക്കാലവും
മത്തനും കുമ്പളത്തിനും ഖാദറിക്കാന്റെ ആടുങ്ങള്‍ക്കും എരുമക്കും നല്ല കാലവും.
സ്വപ്നത്തിന്റെ വിരിഞൊറിയകിട്ടില്‍ സ്വയം ചുരത്തുന്നതിന്‍ സൌഖ്യം
വീട് തുറന്നുവെച്ചാല്‍ സൂര്യനെ ഉണക്കാനിട്ട മുറ്റവും
കാവല്‍ച്ചൊറി വന്ന മുരടന്‍ ഗേറ്റും.

2 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

കാലവും.
സ്വപ്നത്തിന്റെ വിരിഞൊറിയകിട്ടില്‍ സ്വയം ചുരത്തുന്നതിന്‍ സൌഖ്യം
വീട് തുറന്നുവെച്ചാല്‍ സൂര്യനെ ഉണക്കാനിട്ട മുറ്റവും കാവലിരുന്ന് കരുവാളിച്ച ഗേറ്റും.

മണിലാല്‍ said...

ഭാവനയുടെ തുഞ്ചത്ത് വെയില്‍ പകര്‍ന്നാടിയ ചലനചിത്രമായി നീയുണ്ട്.നല്ല ഊര്‍ജ്ജമുള്ള കവിത