Friday, March 13, 2009

ശരീരപ്പച്ച

മഴയിലേക്ക് ഇറങ്ങിപ്പോയ നിനക്ക് നട്ടുച്ചയുടെ ചൂടുണ്ടായിരുന്നു
കുളിക്കു ശേഷവും ഞാന്‍ വിയര്‍ത്തുകുളിച്ചു
നെറുകെയില്‍ നിന്നും ഉല്‍ഭവിച്ച നീര്‍ച്ചോലകള്‍
ശരീരത്തിന്റെ നിമ്നോന്നതങ്ങളിലൂടെ കുതിച്ചിറങ്ങി
കാട്ടാറില്‍ കലര്‍ന്നു
വേനല്‍ പച്ച കാട്ടി നീ എന്നെ ക്ഷണിച്ചു
മരുപ്പച്ചയില്‍ ഞാന്‍ തളിര്‍ത്തു
ഉരുകാന്‍ ഒരു ശരീരമുണ്ടെങ്കില്‍
വേനല്‍ വെറുതെ,മഴ വെറുതെ......

4 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഉരുകാന്‍ ഒരു ശരീരമുണ്ടെങ്കില്‍
വേനല്‍ വെറുതെ,മഴ വെറുതെ......

നജൂസ്‌ said...

ഉടല്‍ നനക്കാന്‍ ഒരു തുള്ളിയില്ലാതെ മഴയങനെ പെയ്യുന്നൂ...

നാടകക്കാരന്‍ said...

പെട്ടെന്നു ഉരുകുന്ന ഇത്തരം ശരീരങ്ങളുടെ നിംനോന്നതങ്ങളിലൂടെ പലപ്പോഴും കുതിച്ചൊഴുകുന്നത് കാമാര്‍ത്തിയുടെ ബീജജലങ്ങളായിരിക്കും പിന്നെ അവര്‍ക്ക് മഴ്യും വേനലും ഒക്കെയാണ് ഒരു സ്വാന്ത്വനം..

Areekkodan | അരീക്കോടന്‍ said...

):