ഇവിടെ വെച്ചാണ്
നിന്നെ ഞാന്‍ വീണ്ടും കാണുന്നത്
ജീവിതം ഉരിഞ്ഞുപോകുന്നത് സൂചിമുനയുടെ
വേദനയോടെ ചുറ്റും മുഖങ്ങളില്‍ ഞാനറിഞ്ഞു
മരുന്നിനും മുറിവുകള്‍ക്കുമിടയില്‍
എന്റെ ജീവന്‍ നേര്‍ത്ത്, തളര്‍ന്ന നെഞ്ചിലും
വരണ്ട ചുണ്ടിലും വറ്റിയ നനവായ് പറ്റിക്കിടന്നു
കുറവ് ദൂരം അവിടേക്കാണ്,എനിക്കറിയാം.
തൊട്ട്,തൊട്ടടുത്ത്,അരൂപിയാമവന്‍
ഗുഹാന്തരത്തെ പൂപ്പല്‍ പിടിച്ച മണമായ്
മുറിയില്‍ നിറഞ്ഞു,എനിക്കുമാത്രം തന്ന്.
ജീവനെ ഞാനൊന്നു കുതറിയാല്‍ എന്റെ കൈയ്യും പിടിച്ച് ......
അടിവേരുണങ്ങിയ ചെടി കണക്കെ ഞാന്‍
ഒരിക്കലും കിട്ടാത്ത അത്രക്ക് സന്തോഷത്തില്‍,
എവിടേക്കും(മരണത്തിലേക്കും ജീവിതത്തിലേക്കും) എനിക്കും എന്റെ ശരീരത്തിനും...........
പക്ഷെ
കിടപ്പില്‍ വെച്ചാണ് ഞാന്‍
പിന്നെയും നിന്നെ കാണുന്നത്
ഒരൂക്കില്‍ ചിറകുയര്‍ത്തി
എനിക്ക് നിന്നോട് ചോദിക്കണമെന്നുണ്ട്,
ഞാന്‍ തുടിച്ച നേരങ്ങളില്‍ നീ എവിടെയായിരുന്നു?
6 comments:
എനിക്ക് നിന്നോട് ചോദിക്കണമെന്നുണ്ട്
ഞാന്‍ തുടിച്ച നേരം നീ എവിടെയായിരുന്നു
ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ല ഹേനാ....ജീവിതമാവാം ഒരുപക്ഷേ ഉത്തരം, മരണവുമാവാം...
പ്രണയം ഒരേസമയം
ജീവിതവും മരണ-
വുമെന്ന അറിവ്
തളര്‍ത്തുമ്പോള്‍
അവസാനചോദ്യം ചോദിക്കാനാവാതെ
മിഴികള്‍ നനച്ച്
ചുണ്ടുകള്‍ വിതുമ്പി
അവനെ കടന്ന് യാത്ര പോവാം, തിരിഞ്ഞൊന്നുനോക്കാനാവാതെ!
ഞാന്‍ തുടിച്ച നേരങ്ങളില്‍ നീ എവിടെയായിരുന്നു?
അടിവേരുണങ്ങിയ ചെടി കണക്കെ ഞാന്‍
ഒരിക്കലും കിട്ടാത്ത അത്രക്ക് സന്തോഷത്തില്‍,
എവിടേക്കും(മരണത്തിലേക്കും ജീവിതത്തിലേക്കും) എനിക്കും എന്റെ ശരീരത്തിനും...........
പക്ഷെ
കിടപ്പില്‍ വെച്ചാണ് ഞാന്‍
പിന്നെയും നിന്നെ കാണുന്നത്
ഒരൂക്കില്‍ ചിറകുയര്‍ത്തി
എനിക്ക് നിന്നോട് ചോദിക്കണമെന്നുണ്ട്,
ഞാന്‍ തുടിച്ച നേരങ്ങളില്‍ നീ എവിടെയായിരുന്നു?
urakkathinteyum unarvinteyum... bodhathinteyum..abodhathinteyum...kazhchayudeyum irulinteyum arikiloode izhyunna kure nizhalukal... chavarperiya swapnangalum....
പറയാന്‍ വാക്കുകളില്ല ഹേന.....നിന്റെ കവിതകള്‍ എന്നെ ഒരേ സമയം തളര്‍ത്തുകയും ഉണര്‍ത്തുകയും ചെയ്യുന്നു....എനിയുമിനിയും എഴുതൂ.............
Post a Comment