Friday, March 20, 2009

അമ്മ

അമ്മയുടെ കണ്ണില്‍ നിന്നാണ്
ആദ്യത്തെ കടല്‍ അറിഞ്ഞത്
ഉപ്പിന്റെ പ്രഭവമറിഞ്ഞത്
യാത്രയുടെ സ്വാതന്ത്ര്യമറിഞ്ഞത്
ആഴമെത്രയെണ്ണിയാലും
തിരിച്ചടിയുമെന്നും അറിഞ്ഞത്
ഒടുവില്‍
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്ത്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നത്
എന്താണെന്നും.....

10 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

അമ്മയുടെ കണ്ണില്‍ നിന്നാണ്
ആദ്യത്തെ കടല്‍ അറിഞ്ഞത്

നരിക്കുന്നൻ said...

ആർദ്രമായ ചിന്തകൾ.

മനോഹരം!

ശ്രീനാഥന്‍ said...

ഒരു കുടുന്ന വാക്കുകളുടെ കണ്ണീര്‍ പൂക്കള്‍ - ചേതോഹരം

തേജസ്വിനി said...

ഏതാനും വാക്കുകളില്‍ എത്ര മനോഹരമായി പ്രിയകൂട്ടുകാരി കുറിച്ചിട്ടിരിക്കുന്നു- അഭയം, അമ്മ.....

നന്നായി എന്നു പറഞ്ഞാല്‍ അത് ഭംഗിവാക്കായിപ്പോ‍വും, എങ്കിലും....

G. Nisikanth (നിശി) said...

ആഹാ... തേജസ്വിനിക്കു പറ്റിയ കൂട്ടുകാരിയെ കിട്ടിയിരിക്കുന്നു...:)

നല്ല ചിന്തകൾ...

അൽ‌പ്പം കൂടി ശ്രദ്ധിച്ചാൽ ഒന്നുകൂടി മനോഹരമാക്കാം...

ആശംസകൾ

ഞാന്‍ ഹേനാ രാഹുല്‍... said...

തേജൂ,നരിക്കുന്നന്‍,ശ്രീനാഥന്‍,ചെറിയനാടന്‍ എല്ലാവര്‍ക്കും നന്ദി

conductor said...

kanneerupinullile snehathinte thariyaanu amma...

parathipparayunnavan said...

“ അമ്മയില്‍ നിന്നും
ഉമ്മയുണ്ടായി
ഉമ്മയില്‍നിന്നും
സ്നേഹവും...!! “

കാദംബരി said...

"ഒടുവില്‍
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്ത്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നത്
എന്താണെന്നും....."
അമ്മയില്‍ നിന്നും അറിഞ്ഞത്....ഞാനും അറിയുന്നു

Sapna Anu B.George said...

അമ്മയെന്നും അമ്മയാണ്,ജനജിയായി
ആ ശബ്ദവും വാക്കും,സ്നേഹവും
നിറഞ്ഞ്ഴുകുന്ന അരുവിയായി മാറി
വറ്റാത്ത കടലെന്ന മഹാസമുദ്രമായി
ഏന്നെന്നും സ്നേഹത്തിന്റെ പര്യായം.

ഇതു കൂടി ഒന്നു വായിച്ചു നോക്കു.... http://swapnakavithakal.blogspot.com/2009/02/blog-post.html