പഴയ വാച്ചായിരുന്നു അച്ഛന്
സമയം പോയ്ക്കിട്ടുമല്ലോ
കൈയിലൊന്നടിച്ചും കുലുക്കിയും
ചെവിയില്‍ വട്ടം പിടിച്ചും
ഈര്‍ഷ്യത്തോടെ നോക്കിയും
നടക്കാന്‍ വാശി പിടിക്കുന്ന അതിനെ......
അങ്ങിനെയിരിക്കുമ്പോളായിരിക്കും
അമ്മയുടെ ഒരു സ്ക്രൂ
“നിങ്ങളത് മ്മെത്തന്നെയിരുന്നോ”
തിരിഞ്ഞമ്മയോടാവും അച്ഛന് കലി
അങ്ങിനെ അമ്മേടെ സമയോം കുറെ പോയ്ക്കിട്ടും
ദ്യേഷം വരുമ്പോ അമ്മേടെ സ്പീഡൊന്നു കാണണം
“ന്റെ സമയദോഷംന്നല്ലാണ്ട് ന്താപ്പ പറയാ”ന്നും പറഞ്ഞ്, അടുക്കളയുദ്ധം
ചടപടേന്ന് കഴിച്ച് ഒരു വല്യ ക്ലാസ് ചായേം കൊണ്ട്
അച്ഛന്റെ സമയം തെറ്റിക്കാതെ ഉമ്മറത്ത് വരും
വാതില്‍പ്പടിയില്‍ പാതിമറഞ്ഞ
ഞങ്ങള്‍ക്കും കിട്ടും ഒരു കുത്ത്,കുലുക്ക്
“പഠിക്കാന്ള്ളെ സമയമായ് കുട്ട്യോളെ..പോയ് പടി.............”
അച്ഛന്റെ വാച്ചിന്റെ അര്‍ത്ഥങ്ങള്‍ ഇപ്പോള്‍ വായിച്ചെടുക്കുമ്പോള്‍?
എനിക്ക് പുതിയ വാച്ച് വേണ്ട
എനിക്കിങ്ങനെ മുന്നോട്ടും പിറകോട്ടും
തട്ടിയും തടഞ്ഞും നിന്നും കൊഴിഞ്ഞും തകര്‍ന്നും ഉയിര്‍ത്തും.....
അല്ലാതെ നിഷ്ഠയോടെ എങ്ങോട്ടാണ്,ഒരു നല്ല വാച്ചുണ്ടെന്ന് കരുതി.
9 comments:
samaythiloode munnotum pinnottum sanchrikkan aayengil...
kavithakal vaayichu. nalla varikal...
ഇനിയും എഴുതൂ.. :)
ഇങ്ങനെ മുന്നോട്ടും പിറകോട്ടും നടന്നും നിന്നും
തട്ടിയും തടഞ്ഞും ഇടക്ക് കൊഴിഞ്ഞും കുലുങ്ങിയും കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കൂ പ്രീയ സുഹ്രുത്തേ.....വളരെ നന്നാവുന്നുണ്ട്.....
എനിക്ക് പുതിയ വാച്ച് വേണ്ട
എനിക്കിങ്ങനെ മുന്നോട്ടും പിറകോട്ടും
തട്ടിയും തടഞ്ഞും നിന്നും കൊഴിഞ്ഞും തകര്‍ന്നും ഉയിര്‍ത്തും.....
അല്ലാതെ നിഷ്ഠയോടെ എങ്ങോട്ടാണ്,ഒരു നല്ല വാച്ചുണ്ടെന്ന് കരുതി.
പഴയ വാച്ചായിരുന്നു അച്ഛന്
സമയം പോയ്ക്കിട്ടുമല്ലോ
കൈയിലൊന്നടിച്ചും കുലുക്കിയും
ചെവിയില്‍ വട്ടം പിടിച്ചും
ഈര്‍ഷ്യത്തോടെ നോക്കിയും
നടക്കാന്‍ വാശി പിടിക്കുന്ന അതിനെ......
അങ്ങിനെയിരിക്കുമ്പോളായിരിക്കും
അമ്മയുടെ ഒരു സ്ക്രൂ
“നിങ്ങളത് മ്മെത്തന്നെയിരുന്നോ”
തിരിഞ്ഞമ്മയോടാവും അച്ഛന് കലി
അങ്ങിനെ അമ്മേടെ സമയോം കുറെ പോയ്ക്കിട്ടും
പഴയ വാച്ചായിരുന്നു അച്ഛന്
സമയം പോയ്ക്കിട്ടുമല്ലോ
കൈയിലൊന്നടിച്ചും കുലുക്കിയും
ചെവിയില്‍ വട്ടം പിടിച്ചും
ഈര്‍ഷ്യത്തോടെ നോക്കിയും
നടക്കാന്‍ വാശി പിടിക്കുന്ന അതിനെ......
അങ്ങിനെയിരിക്കുമ്പോളായിരിക്കും
അമ്മയുടെ ഒരു സ്ക്രൂ
“നിങ്ങളത് മ്മെത്തന്നെയിരുന്നോ”
തിരിഞ്ഞമ്മയോടാവും അച്ഛന് കലി
അങ്ങിനെ അമ്മേടെ സമയോം കുറെ പോയ്ക്കിട്ടും
manoharamai avatharippichirikkunnu.
nalla nireekshanagal. abhinandanam
Post a Comment