Monday, May 4, 2009

മദം

ആന പിറകെയുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ എനിക്ക് ചിറകുകളും തന്നു.
ആനയുടെ കുതിപ്പിനും എന്റെ പറക്കലിനുമിടയിലെ ദൂരമായിരുന്നു
അന്നെന്റെ സ്വാതന്ത്ര്യത്തിന്‍ പിടച്ചിലുകള്‍
തെങ്ങോളം ഉയര്‍ന്നങ്ങിനെ സുരക്ഷിതയാവുമ്പോള്‍
പെട്ടെന്ന് മണ്ണോളം ചിറകുതളര്‍ച്ച
ആനയും ഞാനും തമ്മില്‍ ഒരു ശ്വാസത്തിന്റെ അകലം മാത്രം
തൊട്ടു തൊട്ടില്ല എന്നാകുമ്പോള്‍ വിയര്‍പ്പിലേക്കുണര്‍ന്ന്
എന്റെ ആത്മഹര്‍ഷം.
പറക്കമുറ്റിയപ്പോള്‍ പൂരപ്പറമ്പിന്റെ ആര്‍ത്തലക്കുന്ന സ്വാതന്ത്ര്യത്തില്‍
വെയില്‍ക്കിളികള്‍ എന്റെ ചില്ലകളില്‍ നിന്നും വിയര്‍പ്പിന്‍ കായ കൊത്തിയെടുക്കുമ്പോള്‍
ഒരിക്കല്‍ ഞാനുമറിഞ്ഞു മദം പൊട്ടിയ മനുഷ്യരെ,
ആള്‍ക്കൂട്ടത്തില്‍ അവര്‍ക്ക് മുഖമില്ലായിരുന്നു.

6 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ആര്‍ത്തലക്കുന്ന സ്വാതന്ത്ര്യത്തില്‍
വെയില്‍ക്കിളികള്‍ എന്റെ ചില്ലകളില്‍ നിന്നും വിയര്‍പ്പിന്‍ കായ കൊത്തിയെടുക്കുമ്പോള്‍
ഒരിക്കല്‍ ഞാനുമറിഞ്ഞു മദം പൊട്ടിയ മനുഷ്യരെ,
ആള്‍ക്കൂട്ടത്തില്‍ അവര്‍ക്ക് മുഖമില്ലായിരുന്നു

a traveller with creative energy said...

ആന പിറകെയുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ എനിക്ക് ചിറകുകളും തന്നു.

മണിലാല്‍ said...

ആര്‍ത്തലക്കുന്ന സ്വാതന്ത്ര്യത്തില്‍
വെയില്‍ക്കിളികള്‍ എന്റെ ചില്ലകളില്‍ നിന്നും വിയര്‍പ്പിന്‍ കായ കൊത്തിയെടുക്കുമ്പോള്‍

ശ്രീഇടമൺ said...

വരികള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍...*

വെള്ളത്തൂവൽ said...

പ്രിയമിത്രം,
“ഒരിക്കല്‍ ഞാനുമറിഞ്ഞു മദം പൊട്ടിയ മനുഷ്യരെ,
ആള്‍ക്കൂട്ടത്തില്‍ അവര്‍ക്ക് മുഖമില്ലായിരുന്നു.“.......
പക്ഷേ അവർക്ക് മുഖമുണ്ടായിരുന്നു, അത് ആ കുട്ടി (ദി വിക്റ്റിം)അന്നുവരെ അറിഞ്ഞിരുന്നില്ല! അതാണ് ശരി, കാമത്തിന്റെ, അല്ലെങ്കിൽ കാമാഗ്നിയുടെ മുഖം, ഇതിന് മുൻപ് അവൾ ആ ഭാവം ദർശിച്ചിരുന്നില്ല.തെരുവ് നായ്ക്ക് “മദം” പൊട്ടിയാൽ അവൻ ഇണയെ ആക്രമിക്കില്ല, പക്ഷെ മനുഷ്യന് മദം പൊട്ടിയാൽ അവൻ ഈടിപ്പസ് വരെയാകും,ജന്മം നൽകിയ കുഞ്ഞിനെ പ്രാപിച്ച പിതാക്കന്മാർ ഉള്ള നാടാണ് നമ്മുടെ, ഇത് നമ്മുടെ എന്നല്ലെ ലോകത്തിൽ ആകമാനം വ്യപിച്ച ദുഷിപ്പ് ഇത് ഇന്നിന്റെ സന്തതിയല്ല, പിറകിൽ ഇവരെ കാണാം നാളെയും ഇവർ ഉണ്ടായിരിക്കും, മനനം ചെയ്യുന്നവൻ മനുഷ്യൻ, ഇവർ ????? മാനം കൊയ്യുന്നവർ!!! കരുതിയിരിക്കുക ശലഭമെ നിനക്ക് പിന്നിലും ഒരു കാട്ടാന ഉണ്ടാവാം.....പക്ഷെ ഒന്നോർക്കുക എല്ലാവരും മദം പൊട്ടിയവരല്ല.....വ്യാകുലതയെ മാനിക്കുന്നു, ഒപ്പം ജീർണ്ണതയും,

നരിക്കുന്നൻ said...

“ഒരിക്കല്‍ ഞാനുമറിഞ്ഞു മദം പൊട്ടിയ മനുഷ്യരെ,
ആള്‍ക്കൂട്ടത്തില്‍ അവര്‍ക്ക് മുഖമില്ലായിരുന്നു.“