Thursday, June 18, 2009

എന്റെ മാധവിക്കുട്ടി

തിരുകള്‍ക്കിടയില്‍ നിന്നാണ്
ആമിയെ ഞാന്‍ തിരഞ്ഞെടുത്തത്.
രാത്രിയില്‍ വിയര്‍ത്തൊലിച്ച് കിടക്കയില്‍ നിന്നും
എന്നെ സ്വയം പറിച്ചെടുക്കുമ്പോള്‍
നേര്‍ത്ത കാറ്റായും നേരിയ വെളിച്ചമായും ആമി വന്നു.
ഞാന്‍ വീടിനകമായിരുന്നു,
കാറ്റിന്റെ വേലിയേറ്റമായി ആമി എവിടെയുമുണ്ടായിരുന്നു.
പ്രേതങ്ങള്‍ അലിഞ്ഞുചേര്‍ന്ന നീലവെളിച്ചത്തെ
ഞാന്‍ കൃഷ്ണലീലയിലമര്‍ന്ന കാളിന്ദിയാക്കി രസിച്ചു
അതിലെന്റെ ആമി കാറ്റിന്റെ ഊക്കിലേക്കുയര്‍ന്ന തൂവാലയായ് പലദിശകളിലേക്ക് പരിണമിച്ചു,
ഒന്നു പിടക്കുകയും പിന്നെ കണ്മിഴിക്കുകയും ചെയ്യുന്ന
മീനായി ഞാന്‍ കരയിലും.
ടുവില്‍ നിങ്ങള്‍ എന്റെ ആമിയെ ഭൂമിയില്‍ നിന്നുയര്‍ത്തിപ്പിടിച്ചു.
മദിച്ച മനുഷ്യയെ ദൈവമാക്കുന്നത് ആരുടെ ബുദ്ധി?
ദൈവത്തെ ആരും കാണില്ല,കേള്‍ക്കില്ല,പിന്തുടരില്ല.
ആരും അവരുടെ മാംസത്തേയും പ്രവൃത്തിയേയും.........
മി,നിന്റെ അതിരുകളില്ലാത്ത ജീവിതത്തെ നോക്കി
എന്റെ ശുഷ്കത ഈര്‍പ്പം നിറഞ്ഞ ശൂന്യതയില്‍ പതനം കൊള്ളും.
പ്രാപിക്കാനാവാത്ത ഒരു ദൈവമായി നീ തുടരും.
ഇണയുടെ സ്വപ്നരഹിതമാം ഉറക്കത്തെ നോക്കി
ആശ്വാസപ്പെടും,ആണ്മനസ്സ്.

11 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

പ്രേതങ്ങള്‍ അലിഞ്ഞ നീലവെളിച്ചത്തെ
ഞാന്‍ കൃഷ്ണലീലയിലമര്‍ന്ന കാളിന്ദിയാക്കി
അതിലെന്റെ ആമി കാറ്റിന്റെ ഊക്കിലേക്കുയര്‍ന്ന ഒരു തൂവാലയായ് പരിണമിച്ചു,

chithrakaran:ചിത്രകാരന്‍ said...

മാധവിക്കുട്ടിയുടെ പ്രേതവും,
കമല സുരയ്യയുടെ ജിന്നും
കേരളക്കരയെ
വിട്ടുപൊകാന്‍ വല്ല വഴിപാടൊ
മന്ത്രവാദമോ ചെയ്യേണ്ടിവരുമോ
ഭഗവാനെ :)

ഞാന്‍ ഹേനാ രാഹുല്‍... said...

പ്രാപിക്കാനാവാത്ത ഒരു ദൈവമായി നീ തുടരും.
ഇണയുടെ തടസ്സമില്ലാത്ത ഉറക്കത്തെ നോക്കി
പുരുഷന്‍ ആശ്വാസപ്പെടും

Political Dinosaur said...

nannayittundu

ഞാന്‍ ഹേനാ രാഹുല്‍... said...
This comment has been removed by the author.
ശ്രീഇടമൺ said...

ആമി,നിന്റെ അതിരുകളില്ലാത്ത ജീവിതത്തെ നോക്കിഎന്റെ ശുഷ്കത ഈര്‍പ്പം നിറഞ്ഞ ശൂന്യതയില്‍ പതനം കൊള്ളുംപ്രാപിക്കാനാവാത്ത ഒരു ദൈവമായി നീ തുടരും.
ഇണയുടെ തടസ്സമില്ലാത്ത ഉറക്കത്തെ നോക്കിആണ്‍നിശ്വാസങ്ങള്‍ ആശ്വാസപ്പെട്ടുകൊണ്ടിരിക്കും.

ഞാന്‍ ഹേനാ രാഹുല്‍... said...

ഇണയുടെ സ്വപ്നരഹിതമാം ഉറക്കത്തെ നോക്കി
ആണ്‍നിശ്വാസങ്ങള്‍ ആശ്വാസപ്പെട്ടുകൊണ്ടിരിക്കും

ശ്രീനാഥന്‍ said...

പതിരുകളില്‍ നിന്ന്‌--എത്ര ശരി. മാധവികുട്ടി haunt ചെയ്യുന്നത്‌ എഴുത്തിനു നല്ലതാണ്‌

Sapna Anu B.George said...

Great...to meet you greet you here

ഞാന്‍ ഹേനാ രാഹുല്‍... said...

ചിത്രകാരന്‍,പോളിറ്റിക്കല്‍ ദിനോസര്‍,ശ്രീ ഇടമണ്‍,ശ്രീനാഥന്‍,സ്വപ്ന അനു ജോര്‍ജ്ജ് എല്ലാ‍വര്‍ക്കും നല്ലൊരു മഴയും സൌഖ്യവും...............

റസാകൃഷ്ണ said...

മലയാളിയുടെ മനസ്സില്‍ എന്നും മാധവികുട്ടിയും അവരുടെ സാഹിത്യസംഭാവനയും തെളിഞ്ഞു കിടക്കും പരലോകത്തില്‍ ആമിയുടെ ആത്മാവിനു നിത്യശാന്തിയുണ്ടാകട്ടെ