ഉടല് മുറിഞ്ഞൊരു രാത്രി.
കുതിക്കുന്ന രക്തത്തില്‍ നിന്നും
വായു വേഗത്തില്‍ സ്വതന്ത്ര.
സഞ്ചാരം
ദിശ തെറ്റി.
ഭ്രാന്തമായിരുന്നു ചിറകടികള്‍,
കൊഴിഞ്ഞുപോയ ഭാരത്തെ ഭൂമിയില്‍ തിരഞ്ഞില്ല.
നല്കപ്പെട്ട സമയം ക്ലിപ്തം
സമയബന്ധിതമായത്,അസ്വാഭിവികം.
ലക്ഷ്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു
കുതിപ്പിന്നതിര് ,കാല്ച്ചങ്ങല.
പുലര് കാറ്റില്‍ ആലോലം ശയ്യയിലേക്ക് അമരുമ്പോള്‍
ശരീരം എനിക്കഭയം തന്നു
കള്ളിപ്പൂച്ചയെപ്പോലെ ഞാനതില്‍ മയങ്ങി.
7 comments:
hello
ഹെല്ലൊ
ഗാന്ധര്‍വ്വം
ഉടല് മുറിഞ്ഞൊരു രാത്രി.
കുതിക്കുന്ന രക്തത്തില്‍ നിന്നും
വായു വേഗത്തില്‍ സ്വതന്ത്ര.
നിന്റെ ഭ്രാന്തമായ ചിറകടികൾ അക്ഷരങ്ങളായി കൊഴിഞ്ഞ് വീഴുന്നത് കാണാൻ രസമുണ്ട്. എങ്കിലും അതിലെ വേദനയുറ്റുന്ന വരികളെ ഞാൻ നെഞ്ചിലേറ്റാം. മനോഹരം എന്ന് പറയാമോ എനിക്കീ വരികളെ? നിന്റെ നഷ്ടത്തിന് മേൽ പരിഹാസത്തോടെ ചിരിക്കലാവില്ലേ അത്?
കവിതയുടെ ഉള്ളിലേക്കിറങ്ങുന്നില്ല. എഴുത്ത് മനോഹരം. ചിന്ത അപാരം.
നന്ദി നരിക്കുന്നന്‍
I reached here Hena, Happy Friendship Day
entho apaaramaya soundryam thonni kavithakalkk..malayalam fond is not woking now..sorry for this manglish
Post a Comment