Thursday, August 6, 2009

കര്‍ക്കിടക നിലാവ്

(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കര്‍ക്കിടകം വായിച്ചതിന്റെ ആഹ്ലാദത്തില്‍)
ന്നെനിക്ക് പ്രായമില്ല
ഭാരവുമില്ല
വീടായിരുന്നു ലോകം
വെയിലും മഴയും ഓണവും നിലാവും വിരുന്നുകാര്‍
മഴക്കൊതിക്ക് എനിക്കൊരു ജനലുണ്ടായിരുന്നു
അതില്‍ കൈയ്യെറിഞ്ഞ് ഞാന്‍ കാത്തു
ഊക്കുകാട്ടി അവന്‍
ചാഞ്ഞും ചരിഞ്ഞും എന്നെ കോരിത്തരിപ്പിച്ചു
മിന്നലിനെ പേടിച്ചു,
മഴയോടുള്ള സ്നേഹത്തില്‍
രണ്ടും കല്പിച്ച്..... ഞാന്‍.
നിക്കോര്‍മ്മയുണ്ട് ,ഈറന്‍ പൊതിഞ്ഞ സ്നേഹവുമായി
ആദ്യത്തെ കര്‍ക്കിടനിലാവ്
വിറ പൂണ്ട മാറിനെ പൊലിപ്പിച്ചതും,
അതില്‍ ഞാന്‍ അലിഞ്ഞു പോയതും.

12 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

എനിക്കോര്‍മ്മയുണ്ട് ,ഈറന്‍ പൊതിഞ്ഞ സ്നേഹവുമായി
ആദ്യത്തെ കര്‍ക്കിടനിലാവ്
വിറ പൂണ്ട മാറിനെ പൊലിപ്പിച്ചതും,
അതില്‍ ഞാന്‍ അലിഞ്ഞു പോയതും

കണ്ണനുണ്ണി said...

കര്‍ക്കിടകതിനെ പറ്റി ഓര്‍ത്തു നോസ്ടാല്ജിക് ആയി അല്ലെ

Sapna Anu B.George said...

മിന്നലിനെ പേടിച്ചു,
മഴയോടുള്ള സ്നേഹത്തില്‍
രണ്ടും കല്പിച്ച്..... ഞാന്‍

...........Sorry for the English Fond.Great poem Hena

ashraf thoonery said...

great

hearty


with regards

ashraf thoonery
journalist, Doha

ഞാന്‍ ഹേനാ രാഹുല്‍... said...

എന്റെ പ്രിയ സുഹൃത്ത് സപ്ന,കണ്ണനുണ്ണി,അഷ്രഫ് എല്ലാവര്‍ക്കും എന്റെ മഴയുടെ ചൂടുള്ള സ്നേഹം

ജന്മസുകൃതം said...

ഹേന,
ഞാന്‍ സ്വപ്നയുടെ ചങ്ങാതി.
കര്‍ക്കിടകവാവിന്റെ ശേല് കണ്ടു.
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ലീല ടീച്ചര്‍

Malayali Peringode said...

ഈയവധി ദിനത്തില്‍ നല്ലൊരു മഴനനഞ്ഞു!!

നന്ദി... ::)

ലിങ്ക് തന്ന സപ്‌നേച്ചിക്കും നന്ദി... :)

ഞാന്‍ ഹേനാ രാഹുല്‍... said...

ലീലട്ടീച്ചര്‍ക്കും മലയാളിക്കും സ്വപ്നക്കും നന്ദി,സ്നേഹം

ഞാന്‍ ഹേനാ രാഹുല്‍... said...
This comment has been removed by the author.
ഞാന്‍ ഹേനാ രാഹുല്‍... said...

എന്റെ നഗ്നതയും അതിന്റെ ആവരണവും ഞൊറിഞ്ഞുവെക്കുന്നത്
നിന്നെ മറയ്ക്കാനല്ല,അതൊരു വേഷം മാത്രമാണ്.എപ്പോഴും ഉറയുരിയാവുന്ന ഒരു വേഷം

Jayesh/ജയേഷ് said...

nannayi

Sureshkumar Punjhayil said...

വിറ പൂണ്ട മാറിനെ പൊലിപ്പിച്ചതും,
അതില്‍ ഞാന്‍ അലിഞ്ഞു പോയതും
Manoharam, Ashamsakal...!!!