Monday, September 21, 2009

കിണര്‍

സൂര്യനെ നേര്‍പ്പിക്കുന്ന കയങ്ങളില്‍ എനിക്ക് മയങ്ങണം
മീനുകള്‍ തിളങ്ങുന്ന ആഴങ്ങളില്‍ എനിക്ക് തുടിക്കണം
കല്ലുകള്‍ വകഞ്ഞ് നീരെത്തുന്ന വേരില്‍ എനിക്ക് പടരണം
കുളിരൊളിപ്പിച്ച ഹൃദയത്തില്‍ അടയിരിക്കണം
വെളിച്ചത്തിന്റെ ഓരോ വളയങ്ങളും വകഞ്ഞുമാറ്റി ഇരുട്ടില്‍ ഒളിക്കണം
ഒടുവില്‍ ഒരു പാളത്തൊട്ടിയില്‍ എന്നെ കവര്‍ന്നെടുക്കുമ്പോള്‍
തുളുമ്പണം,ഇമപൂട്ടി കോരിത്തരിക്കണം

2 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഒടുവില്‍ ഒരു പാളത്തൊട്ടിയില്‍ എന്നെ കവര്‍ന്നെടുക്കുമ്പോള്‍
ഇമപൂട്ടി കോരിത്തരിക്കണം

ഞാന്‍ ഹേനാ രാഹുല്‍... said...

എന്നെ കവര്‍ന്നെടുക്കുമ്പോള്‍
തുളുമ്പണം,ഇമപൂട്ടി കോരിത്തരിക്കണം