Monday, September 28, 2009

വാക്ക്

ന്നെല്ലാം വാക്കുകളായിരുന്നു....
വിരിവും സുഗന്ധവുമായവ.
ഓരോ വാക്കിലും തേനൂറും.
നിമിഷത്തേക്കല്ല,തുടര്‍ച്ചകളായി,
വിരിഞ്ഞൊരു വാക്കു മതിയായിരുന്നു നിറയാന്‍,ഒഴുകാന്‍.
വാക്കിന്റെ പുഴയില്‍ മദിച്ചും
വാക്കിന്റെ കരയില്‍ രമിച്ചും
വാക്കിന്റെ കാറ്റില്‍..........വാക്കിന്റെ തണലില്‍..........വാക്കിന്റെ നിറവില്‍...
വാക്കുകള്‍ കയറ്റങ്ങളായിരുന്നു,മുന്നിലേക്ക്....മുന്നിലേക്ക്...
ഉയരത്തിലേക്ക്..........ഉയരത്തിലേക്ക്...
വാക്കുകള്‍ സംഗീതമായി,രാഗവിസ്താരമായി തെളിമയിലേക്ക്
തുറന്ന് തുറന്ന്
പുതിയ വിധാനങ്ങള്‍............ഭൂവിഭാഗങ്ങള്‍.
ടുവില്‍ വാക്കിന്റെ ഉറയൂരിയൂരി
ശൂന്യതയുടെ കാണാക്കയങ്ങള്‍ തെളിഞ്ഞപ്പോള്‍....................
ഒരു വിക്ക് മാത്രം ചുണ്ടില്‍ തൂങ്ങുന്നു.

8 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഒടുവില്‍ വാക്കിന്റെ തൊലിയുരിഞ്ഞുരിഞ്ഞ്
ശൂന്യതയുടെ കാണാക്കയങ്ങള്‍ തെളിഞ്ഞപ്പോള്‍....................

Sureshkumar Punjhayil said...

vaakkinte tholi pinneyum uriyuka...!

Manoharam, ashamsakal...!!!

അഭി said...

:)

ഞാന്‍ ഹേനാ രാഹുല്‍... said...

ഒടുവില്‍ വാക്കിന്റെ ഉറയൂരിയൂരി
ശൂന്യതയുടെ കാണാക്കയങ്ങള്‍ തെളിഞ്ഞപ്പോള്‍....................
ഒരു വിക്ക് മാത്രം ചുണ്ടില്‍ തൂങ്ങുന്നു.

ഞാന്‍ ഹേനാ രാഹുല്‍... said...
This comment has been removed by the author.
Sapna Anu B.George said...

നിമിഷത്തേക്കല്ല,തുടര്‍ച്ചകളായി,
വിരിഞ്ഞൊരു വാക്കു മതിയായിരുന്നു നിറയാന്‍,ഒഴുകാന്‍.......great words Hena

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അതെ അതെ.. ഇപ്പോള്‍‌ വിക്കും..? ഉണ്ടോ വിക്ക് ബാക്കി?

Anonymous said...

atho manassinte vikkalaano ?