Saturday, October 3, 2009

ജീവിതത്തിലേക്ക് ഉണരുമ്പോള്‍

രിതം ചോര്‍ന്ന ചില്ലയില്‍ തൂങ്ങിക്കിടന്നു.
താണുപറന്നൊരു പക്ഷിക്കാറ്റില്‍
ഉണര്‍ന്ന തിരയില്‍ പുഴയില്‍ എന്റെ ഛായ ചാഞ്ചാടുന്നുമുണ്ടായിരുന്നു.
രൂപാപരൂപങ്ങളിലേക്ക്
നിഴല്‍ ചിത്രങ്ങള്‍ തെന്നിക്കളിച്ചു.
മറഞ്ഞും തെളിഞ്ഞും
കാറ്റെന്നെ അടര്‍ത്തിയൊടുക്കാന്‍ കുതിച്ചപ്പോഴൊക്കെ
ചില്ലകള്‍ മുറുകെ പിടിക്കുന്നുണ്ടായിരുന്നു
കാറ്റിന്റെ കുറുമ്പിനും ചില്ലയുടെ കരുതലിനും ഇടയില്‍
നിര്‍ഭാര ശരീരം പാറി,ഭൂമിയും ആകാശവും തൊടാതെ.
ഋതുഭേദങ്ങള്‍ സാക്ഷിയായി ഉലയുന്നൊരു പൂവാവണമെന്നും
ഗന്ധവാഹികളായ മരങ്ങളുടെ കാട്ടുലഹരിയായിപ്പടരണമെന്നും
ഹിംസ്രം കലര്‍ന്ന ഊര്‍ജ്ജം എന്നെ പ്രകോപിപ്പിച്ചു.
ഒടുവില്‍ ഒടിഞ്ഞ കമ്പിനൊപ്പം നിലത്തമര്‍ന്നപ്പോള്‍
ആകാശത്തിനും ഭൂമിക്കുമിടയിലെ ശൂന്യതയില്‍
കാഴ്ചകള്‍ കോറി.
ടിച്ചുവാരി പിന്തള്ളാന്‍
ഒരു വലിയ ദിവസത്തിന്റെ ചിതറിയ നിമിഷങ്ങള്‍ വീണ്ടും മുന്നില്‍.

5 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

അടിച്ചുവാരി പിന്തള്ളാന്‍
ഒരു വലിയ ദിവസത്തിന്റെ ചിതറിയ നിമിഷങ്ങള്‍ വീണ്ടും മുന്നില്‍

Sureshkumar Punjhayil said...

ആകാശത്തിനും ഭൂമിക്കുമിടയിലെ ശൂന്യതയില്‍ - Nammal jeevikkunidavum...!

Manoharam, ashamsakal...!!

പാവത്താൻ said...

ശരിയാണ്, കാറ്റിനോടൊപ്പം കെട്ടുപാടുകളില്ലാതെ പാറാനൊരുങ്ങുമ്പോഴൊക്കെ ചില്ലകള്‍ മുറുകെപ്പിടിക്കുന്നു.ഒടുവില്‍ ഒടിഞ്ഞ കമ്പിനൊപ്പം നിലത്തു വീഴുമ്പോള്‍ അറ്റിച്ചു വാരി കളയാ ന്‍ മാത്രം വിധി.... നല്ല വരികള്‍. ആശംസകള്‍.

മണിലാല്‍ said...

ഹേനാ...........
ഒളിച്ചിരുന്നെഴുതുകയാണല്ലെ............

നരിക്കുന്നൻ said...

ഞാനും ആലോചിച്ചിട്ടുണ്ട് എന്തിനാണീ ചില്ലയുടെ കൈത്താങ്ങിൽ ആകാശത്തേക്ക് നോക്കി ഇങ്ങനെ അഹങ്കരിക്കുന്നതെന്ന്.. ഒന്നാടിയുലഞ്ഞാൽ കൊഴിയുന്ന ഈ ജീവിതം ഇനിയും ഇല്ലാത്ത തണലുകൾ കൊതിക്കുന്നതെന്തിന്?