Saturday, October 24, 2009

ഓരോ ദിവസങ്ങള്‍

വെളിച്ചമുണരുമ്പോള്‍
കരിവാളിച്ചു കിടക്കുന്ന കണ്ണുനീരിനെ
മായ്ച്ച്
കണ്ണിലേക്ക് തെളിച്ചത്തിന്റെ മരുന്ന് തുറന്ന് പിടിക്കുന്നു.
കണ്ണില്‍ ഇരുട്ടിന്റെ ഒരു നിമിഷം.
ധ്യനാത്മകതയില്‍
പലതും പലരും,
ഓരോ ദിവസവും മാറിമാറി വരുന്നത്,വരുന്നവര്‍.
ഇന്നിവള്‍ ഇന്നിവന്‍, ഇന്നിത് ഇന്നത്
എന്നിങ്ങനെ ഓരോ ദിവസത്തേയും തെരഞ്ഞെടുപ്പ്,
സന്തോഷം തീര്‍ച്ചപ്പെടുത്തുന്നു.
പിന്നെ മുറികളില്‍ ഞാന്‍ നിറയുന്നു
മുറിവുകളില്‍, മുന്നോട്ടും പിന്നോട്ടും പോകുന്ന സഞ്ചാരങ്ങളില്‍,
അടി തൊട്ട് മുടി വരെ ഉണരുന്ന ഉത്സവങ്ങളിലെല്ലാം
ഞാനെന്ന ഒറ്റയല്ല.
ചില്ലകള്‍ കൊഴിച്ച്
പൂക്കള്‍ ചിതറി
വേനലിന്റെ ആസുരതയില്‍ പകല്‍ അവസാനിക്കുമ്പോള്‍
ശൂന്യത മാത്രം ബാക്കി.
പിന്നെ
വീണ്ടും................

2 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

പിന്നെ മുറികളില്‍ ഞാന്‍ നിറയുന്നു
മുറിവുകളില്‍, മുന്നോട്ടും പിന്നോട്ടും പോകുന്ന സഞ്ചാരങ്ങളില്‍,
അടി തൊട്ട് മുടി വരെ ഉണരുന്ന ഉത്സവങ്ങളിലെല്ലാം
ഞാനെന്ന ഒറ്റയല്ല.

sntrusthsscherthala said...

kollaam