Thursday, December 3, 2009

മായ

വിറ വരമ്പിട്ട കൈകളാല്‍ ആദ്യം നിന്നെ തൊടുമ്പോള്‍

നിബിഡവനത്തിന്റെ മുഷ്ഠിയായിരുന്നു നിനക്ക്

തേക്കുയന്ത്രത്തിന്‍ കാല്‍ വേഗങ്ങള്‍

തോക്കിന്‍ തുമ്പത്തെ ഇമയുടെ തീഷ്ണസഞ്ചാരങ്ങള്‍

കുതിരക്കുതിപ്പ്

കാട്ടാറിന്‍ വന്യത

വൃശ്ചികക്കാറ്റിന്‍ ചുഴറ്റല്‍

ഒടുവില്‍ തന്ത്രിയില്‍ നിന്നും ഊര്‍ന്നുപോയ

രാഗമായ് നീ ശൂന്യത പ്രാപിക്കുമ്പോള്‍

തമോഗര്‍ത്തത്തില്‍ നിന്നും ഞാ‍ന്‍ വീണ്ടും കൈനീട്ടുന്നു.......

3 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

നിബിഡവനത്തിന്റെ മുഷ്ഠിയായിരുന്നു നിനക്ക്

തേക്കുയന്ത്രത്തിന്‍ കാല്‍ വേഗങ്ങള്‍

തോക്കിന്‍ തുമ്പത്തെ ഇമയുടെ തീഷ്ണസഞ്ചാരങ്ങള്‍

കുതിരക്കുതിപ്പ്

ശ്രീനാഥന്‍ said...

നന്നായി,ചൊടിയുണ്ട്.

സന്ധ്യ said...

വിറ വരമ്പിട്ട കൈകള്‍...മനോഹരം ഈ വരികള്‍..