Saturday, December 19, 2009

ശിക്കാര്‍

എല്ലാരും ഉറങ്ങുമ്പോഴാണത് സംഭവിക്കുക.
ഉറയുരിയുന്നതുപോലെ പുതപ്പെന്നില്‍ നിന്നും ഊര്‍ന്നു പോകുന്നു
പിറകെ വസ്ത്രങ്ങളും
കാല്പാദങ്ങളിലേക്ക് ഉറയുന്ന നിശബ്ദതയെ മൊസൈക്കുതറ രമ്യമായി സ്വീകരിക്കുന്നു
കുട്ടികളുടെ ആദ്യനടത്തം ഞാന്‍ പരിചയിക്കുന്നു.
വാതിലിന്റെ കള്ളക്കരച്ചില്‍
നിരന്തര സാധനയിലൂടെ
സംഗീതമായി പരണമിച്ചിരിക്കുന്നു,
സംഗീതത്തില്‍ ആരും ഉണരില്ല.
ഒറ്റമുറി മറികടക്കുമ്പോഴേക്കും
ഭൂഖണ്ഡം മുറിച്ച ആയാസം.
നഗ്നമായ കിതപ്പിന് പ്രതീക്ഷയുടെ ഉടയാടകള്‍.
ഉണങ്ങിയ ഇലകള്‍ക്കുമീതെ
ഞാന്‍ പറക്കുന്നു,അത്രക്കാണെന്റെ ഉറവയുണര്‍ത്തും ചുഴി.
ഒടുവില്‍ ഒതുക്കുകല്ലും കുളക്കടവും നിലാവില്‍ കുളിച്ച് രസിക്കുമ്പോള്‍
പാലയുടെ പൂഗന്ധവും ശ്വാസവും എന്റെ പുതുവസ്ത്രമാകുന്നു.

12 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

എല്ലാരും ഉറങ്ങുമ്പോഴാണത് സംഭവിക്കുക.
ഉറയുരിയുന്നതുപോലെ പുതപ്പെന്നില്‍ നിന്നും ഊര്‍ന്നു പോകുന്നു
പിറകെ വസ്ത്രങ്ങളും

Sapna Anu B.George said...

നഗ്നമായ കിതപ്പിന് പ്രതീക്ഷയുടെ ഉടയാടകള്‍...beautiful lines Hena

പാവപ്പെട്ടവൻ said...

ഒറ്റമുറി മറികടക്കുമ്പോഴേക്കും
ഭൂഖണ്ഡം മുറിച്ച ആയാസം.

നല്ല ബിംബചാരുത ആശംസകള്‍

Sureshkumar Punjhayil said...

Appo pedikkanamallo....!!!
Manoharam, Ashamsakal...!!!

മണിലാല്‍ said...

ഹേനാ..ആ വിരല്‍ത്തുമ്പില്‍ ഞാന്‍ തൊടുന്നു........

SAJAN S said...

:)

പാവത്താൻ said...
This comment has been removed by the author.
പാവത്താൻ said...

പാലപ്പൂവിന്റെ ഗന്ധവും ശ്വാസവും പുതുവസ്ത്രമായുടുത്ത് നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍....
ഇനി ഒറ്റയ്ക്കുള്ള നടപ്പിന്റെ ആകുലതകളും ആനന്ദങ്ങളും പങ്കു വയ്ക്കൂ ബൂലോകവുമായി...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതു കലക്കി കേട്ടൊ...

K S SHAIJU said...

good one...good language..
kooduthal uyarangalilekku parakkan kazhiyatte ennu aasamsikkunnu...

ഞാന്‍ ഹേനാ രാഹുല്‍... said...

നന്ദി എല്ലാവര്‍ക്കും............