Wednesday, January 20, 2010

സ്ത്രീകളുടെ കഠിനമല

റുപ്പണിഞ്ഞ ഭക്തന്മാര്‍ എനിക്കെന്നും കോമാളികളാണ്,


ചെറുപ്പം മുതല്‍ക്കെ.


അച്ഛനായാലും *വള്ളിവങ്കീശങ്ങളായാലും.


അവര്‍ വീണ്ടും വ്യത്യസ്തരാണെന്ന് ധരിക്കുന്നു,

കറുപ്പിന്റെ പുത്തനുടുപ്പില്‍ അവര്‍ കുട്ടിക്കുപ്പായക്കാരെപ്പോല്‍ മേനി നടിക്കുന്നു.


അവര്‍ക്ക് വീണ്ടും പുതിയ നിയമങ്ങള്‍ വരുന്നു


ചിലരെ തൊട്ടുകൂടാ തീണ്ടിക്കൂടാ,ചിലരെ കണ്ടുകൂടാ!


(വിടുവായന്മാര്‍,കുടവയറന്മാര്‍,മാലപൊട്ടിച്ച കേസില്‍ പരോളിലിറങ്ങിയവര്‍,ബലാത്സംഗകേസിലെ മുഖ്യപ്രതി,ചായക്കോപ്പയില്‍ നിന്നുതന്നെ കൊടുങ്കാറ്റ് തുടങ്ങിവെക്കുന്ന കുടുംബനാഥന്‍, രാഷ്ട്രീയത്തിലെ കത്തിവേഷം,ബ്ലേഡ് കമ്പനിക്കാര്‍,മദ്യരാജാക്കന്മാര്‍,പുരോഗമനസംഘത്തലവന്‍,അങ്ങിനെയങ്ങിനെ........പോകുന്നു കറുപ്പന്മാരുടെ നീണ്ട നിര)


അവമതിയുടെ ഒരു ഭ്രഷ്ടുകൂടി


ചോരയുടെ മഹത്വം ഘോഷിക്കുന്നു,ചോരയാല്‍ തിരസ്കരിക്കപ്പെടുന്നു


ചെറിയ കാലത്തേക്ക് അടക്കി വെക്കപ്പെട്ട ഗര്‍ജ്ജനമായി

അവര്‍ കിടപ്പുമുറിയെ പൂജാമുറിയാക്കുന്നു

മനുഷ്യന്‍ ദൈവമാകുന്ന മാജിക്

ദൈവവും മനുഷ്യനും തമ്മില്‍ എപ്പോഴും

നല്ല കാര്യങ്ങളാണ്

പരസ്പരം കാണാന്‍ കഴിയാതിരിക്കുകയും

കേള്‍ക്കാതിരിക്കുകയും ചെയ്യുക എന്നുള്ളതാണത്

പരാതികള്‍ വൃശ്ചികകാറ്റ് കൊക്കിലെടുത്തേ പോകും


റക്കത്തിന്റെ ആയാസം തേടി അവന്‍ കഠിനമലകള്‍ കയറുന്നു


പെരുപ്പിച്ച പേശീബലത്തില്‍ പൌരുഷം മുരളുന്നു.


കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത പോലും അവര്‍ തരുന്നില്ല


പുകയിലക്കെട്ടിലെന്ന പോലെ അടക്കിവെച്ച പൌരുഷം ഉറക്കവലിയില്‍ വന്യമാകുന്നു

പുലിപ്പാലിന്റെ കഥയോര്‍ക്കുമ്പോല്‍ പുലിപ്പേടിയും തികട്ടുന്നു.

അഭയനിരാസത്തിന്റെ സന്നിധാനങ്ങള്‍,ചങ്കില്‍ തടഞ്ഞ ശരണംവിളികള്‍,

അയാസത്തിന്റെ തീരാക്കയറ്റങ്ങള്‍,പതര്‍ച്ചകള്‍,കൊടിയ ഗര്‍ത്തങ്ങള്‍,

ആശ്വാസത്തിന്റെ എത്താമലകള്‍.


ന്തൊക്കെയായാലും കോമാളിവേഷങ്ങള്‍ സന്തോഷമാണ്.

നൈമിഷികമെങ്കിലും അത് ചെറുചിരിയെ പുറത്തേക്ക് തരുന്നു.




*(ബന്ധുമിത്രാദികളെ അമ്മൂമ്മ അങ്ങിനെയാണ് വിളിച്ചിരുന്നത്)

7 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

എന്തൊക്കെയായാലും കോമാളിവേഷങ്ങള്‍ സന്തോഷമാണ്.

നൈമിഷികമെങ്കിലും അത് ചെറുചിരിയെ പുറത്തേക്ക് തരുന്നു.

santhoshhrishikesh said...

powerful writing, ഇടക്ക് അല്പം വാചാലത തോന്നിയെങ്കിലും. ധീരം, വന്യം. ചില ഇമേജുകള്‍ ശബരിമലയും കടന്നു പോകുന്നുണ്ട്! അഭിനനന്ദനങ്ങള്‍!

ഞാന്‍ ഹേനാ രാഹുല്‍... said...

സ്ത്രീകളുടെ കഠിനമല

കറുപ്പണിഞ്ഞ ഭക്തന്മാര്‍ എനിക്കെന്നും കോമാളികളാണ്,

Muralee Mukundan , ബിലാത്തിപട്ടണം said...

‘എന്തൊക്കെയായാലും കോമാളിവേഷങ്ങള്‍ സന്തോഷമാണ്.

നൈമിഷികമെങ്കിലും അത് ചെറുചിരിയെ പുറത്തേക്ക് തരുന്നു.‘
അതെ ,ഈ സ്ത്രീകളുടെ കഠിനമലചവിട്ടിക്കയറുവാൻ എന്നിട്ടും ഭയങ്കര തിരക്കുതന്നെയാണല്ലൊ...

ഭാനു കളരിക്കല്‍ said...

അയ്യപ്പന്‍മാരെ പരിഹസിക്കുന്ന ഈ കവിത തീര്‍ച്ചയായും എല്ലാവരാലും വായിക്കപ്പെടേണ്ടതാണ്‌. പരിഹാസം നിറഞ്ഞ വിമര്‍ശനത്തില്‍ കുന്തമുനകള്‍ ഒളിഞ്ഞിരിക്കുന്നു. അഭിവാദനങ്ങള്‍...

Anonymous said...

good works hena..

Arun Meethale Chirakkal said...

Brilliant. I liked the irreverence.