നിഴല്‍ പോലെ നീ
ഞാന്‍ ഞെട്ടിത്തിരിയുമ്പോള്‍ നീയും
ശരീരത്തില്‍ നിന്നും ഒട്ടും വിടാതെ ചിലപ്പോള്‍
മറ്റുസമയത്ത് മുന്നില്‍, പിന്നില്‍
ഇടത്തും വലത്തുമായി മാറിയും മറിഞ്ഞും..........
നിമിഷങ്ങളില്‍ വ്യത്യസ്തമാകുന്നതിന്റെ സൌന്ദര്യമായിരുന്നു
നിനക്ക്.
വായിച്ച പുസ്തകത്തിലെ ഒനില്‍ ഡിവേറ, കണ്ട ഡി.വി.ഡിയിലെ സ്ഥലകാലങ്ങള്‍,പോയ സ്ഥലത്തെ വിചിത്രവിഭ്രമങ്ങള്‍,
ഫെയിസ് ബുക്കിലെ മീനു മത്യു,,വാരികയിലെ ശാരദക്കുട്ടി,കണ്ണൂരിലെ ചിത്രലേഖ,വീണ്‍വാക്കില്‍ തടഞ്ഞു വീണ ഉണ്ണിത്താന്, ചതുരവാക്കുകളില്‍ സൌധമായുയര്‍ന്ന സക്കറിയ,കുട്ട നിറയെ ഉമ്മകളുമായി നടന്ന കവി,ഉമ്മകള്‍ കൊണ്ട് ലോകത്തെ മാറ്റുമെന്നു പറഞ്ഞ ഭ്രാന്തന്,പ്രണയവിവാഹമെന്ന വഞ്ചന,കുടുംബം,ആഗോളതാപനം...................
എന്തൊക്കെ വാണിഭങ്ങളായിരുന്നു നീയെനിക്ക് നീട്ടിയത്.
ഒരിട നീ ഉറച്ചിരുന്നെങ്കില്‍
നിന്നെ അളക്കാമായിരുന്നു.
നീളത്തിലോ,ചതുരത്തിലോ,വൃത്താകൃതിലോ....
ഇതിപ്പോ,
ഒരേ നിമിഷത്തില്‍ തന്നെ നീ മറ്റൊന്നിലേക്ക് കുതികൊള്ളുന്നു.
വേഗം വളരുന്ന പടര്പ്പുകളെപ്പോലെ
പല വിധാനങ്ങളിലേക്ക് .
ചിട്ടയില്‍ നിന്നും കുതറി വെടിപ്പുനഷ്ടമായ പുതപ്പാണ് ഇന്നുനീ വന്നതിന്
അടയാളം
നിന്റെ ഓരോ ജന്മത്തിനും ഞാന്‍ അമ്മയായെങ്കില്‍.
17 comments:
ചിട്ടയില്‍ നിന്നും കുതറി വെടിപ്പു നഷ്ടമായ പുതപ്പാണ് ഇന്ന് നീ വന്നതിന് അടയാളം
നിന്റെ ഓരോ ജന്മത്തിനും ഞാന്‍ അമ്മയായെങ്കില്‍.
വളരെ വളരെ ഇഷ്ടമായീ...
good lines
വരികൾക്കെന്തൊരു മനോഹാരിത-
നന്നായി. സ്ഥിരതയൊന്നും വേണ്ടെന്നേ.
nice lines.....
നല്ല കവിത
ഉല്ലാസ്,കല്യാണിക്കുട്ടി,ശ്രീനാഥന്‍,കാട്ടിപ്പരുത്തി,വല്യമ്മായി,സന്ധ്യ..........എല്ലാവര്ക്കും എന്റെ മുത്തം.
സ്നേഹത്തോടെ
ഹേന
വായിച്ച പുസ്തകത്തിലെ ഒനില്‍ ഡിവേറ, കണ്ട ഡി.വി.ഡിയിലെ സ്ഥലകാലങ്ങള്‍,പോയ സ്ഥലത്തെ വിചിത്രവിഭ്രമങ്ങള്‍,
ഫെയിസ് ബുക്കിലെ മീനു മത്യു,,വാരികയിലെ ശാരദക്കുട്ടി,കണ്ണൂരിലെ ചിത്രലേഖ,വീണ്‍വാക്കില്‍ തടഞ്ഞു വീണ ഉണ്ണിത്താന്, ചതുരവാക്കുകളില്‍ സൌധമായുയര്‍ന്ന സക്കറിയ,കുട്ട നിറയെ ഉമ്മകളുമായി നടന്ന കവി,ഉമ്മകള്‍ കൊണ്ട് ലോകത്തെ മാറ്റുമെന്നു പറഞ്ഞ ഭ്രാന്തന്,പ്രണയവിവാഹമെന്ന വഞ്ചന,കുടുംബം,ആഗോളതാപനം...................
എന്തൊക്കെ വാണിഭങ്ങളായിരുന്നു നീയെനിക്ക് നീട്ടിയത്.
സകലകാര്യങ്ങളും തൊട്ടുതീണ്ടിയുള്ള ഒഴുക്കായിരുന്നല്ലോ..
നന്നായിട്ടുണ്ട് ഹേന.
ഹേനാ, ഈ കവിത എന്നെ ഭയപ്പെടുത്തുന്നു, സത്യം, മനസ്സു ഒന്നു പിടഞ്ഞുപൊയി
വാക്കുകളുടെ മാസ്മരിക വിന്യാസം!
ശക്തവും വ്യത്യസ്ഥവുമായ നിരീക്ഷണങ്ങള്‍!
ആശംസകള്‍...
ഇത്തരം കവിതകള്‍ കാലം ആവശ്യപ്പെടുന്നു.
നിന്റെ ഓരോ ജന്മത്തിനും ഞാന്‍ അമ്മയായെങ്കില്‍.ഭാവനയുടെ മഴവില്ലാണ് ഹേനാരാഹുലിന്റെ എഴുത്ത്
വളരെ നന്നായിരിക്കുന്നു.
മഞ്ഞുതുള്ളി വിശ്വത്തെ തന്നിലേക്കൊതുക്കുന്ന പോലെ, വിപുലമായ വികാരപ്രപഞ്ചത്തെ ഏതാനും വരികളിലേക്കൊതുക്കിയ കയ്യടക്കം വിസ്മയകരം.
ആശംസകൾ...
ഓ.ടൊ: (വിധാനം എന്നാണോ അതോ വിതാനം എന്നാണോ ശെരി ?)
കൊള്ളാം....
“നിന്റെ ഓരോ ജന്മത്തിനും ഞാന്‍ അമ്മയായെങ്കില്‍.”
മനസ്സിന്റെ വികാസം ഇത്ര മനോഹരമാണെങ്കില്‍ അതുതന്നെയാണു ക്രിയാത്മകത.
ചിത്രകാരന്റെ ആശംസകള്‍ !!!
Post a Comment