Friday, April 2, 2010

നിഗൂഢ ലോകങ്ങള്‍









പാദം പതുക്കിയുള്ള നിന്റെ വരവിന്
എന്നും ഞാന്‍ സ്വാഗതമായി
ആദിമദ്ധ്യാന്തത്തിലേക്ക് ഉത്സവമായുയുണരുന്ന

ഒരു സംഗീതത്തെ നീയെന്നുറച്ചു
ക്ഷണിക പ്രകമ്പനങ്ങളെ

തഞ്ചത്തില്‍ നീയൊളിപ്പിച്ചു

രു ഭൂഖണ്ഡം മറ്റൊന്നിനെയെന്ന വണ്ണം

അത്ഭുതം കൂറിയില്ല,

നീ പിടിച്ചെടുക്കലിന്റെ ഭാഷയായിരുന്നു



രുചികര ഭാഷകള്‍ തൊണ്ടയിലോളിപ്പിക്കുന്ന നിന്റെ വിദ്യ

തിരിച്ചറിഞ്ഞതിന്‍ പ്രാപ്തിയില്‍ എന്റെ ശിരസ്സുയര്‍ന്നു

നിന്റെ മനസ്സ് നീയും എന്റെ മനസ്സ് ഞാനും

വിപരീതത്തിന്റെ എതിര്‍ ദിശകളെന്നപോലെ

നമുക്ക് വായിക്കാമെന്നായി

നിന്റെ ഉന്നം പിഴക്കാതിരിക്കാന്‍ ഞാനാണ് ഇളകിയത്
വരണങ്ങള്‍ക്കുമേല്‍ ആവരണമുടുത്ത
എന്റെ ആദ്യത്തെ തൊലിയുരിയുമ്പോഴേക്കും നിന്റെ മുഖത്ത്
വിജയിയുടെ തളര്‍ച്ച,
തിരികെപ്പോകാന്‍ ധൃതിയുള്ള യാത്രികനെപ്പോലെ
നീ എന്നില്‍ അവസാനിക്കുന്നു


നിധി പൂഴ്ത്തിയ പരപ്പിനുമേല്‍
തിരയെന്നപ്പോലെ,
കൊളംബസ് കണ്ടെത്താത്ത അമേരിക്ക പോലെ,
എത്രയുരിഞ്ഞാലും വെളിപ്പെടാത്ത ഉറവിടം പോലെ,
അഗാധമായ ഖനനത്തിലും പുറത്തു വരാത്ത ചരിത്രം പോലെ....
നിഗൂഢ ലോകമായി ഞാന്‍ നിന്നെ അതിജീവിക്കുന്നു.

9 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

പോലെ,
അഗാധമായ ഖനനത്തിലും പുറത്തു വരാത്ത ചരിത്രം പോലെ....
നിഗൂഢ ലോകമായി ഞാന്‍ നിന്നെ അതിജീവിക്കുന്നു.

ഭാനു കളരിക്കല്‍ said...

zakthamaya bhasha. manoharam

Ranjith chemmad / ചെമ്മാടൻ said...

ചില പശുക്കളെ വേറുതേ കെട്ടിയിടുന്നതായി
ആഗ്യം കാണിച്ചാല്‍ മതി, സ്ഥിരമുപയോഗിക്കുന്ന
കയറിന്റെ നീളത്തില്‍ കവിഞ്ഞ് അത് പുല്പ്പരപ്പിലേക്ക് നീങ്ങില്ല...
പ്രമേയത്തിന്റെ കയറുകളുടെ ഇല്ലാവട്ടത്തില്‍
കവിത പട്ടിണിയായിപ്പോകാതെയിരിക്കട്ടെ...

പാവപ്പെട്ടവൻ said...

നമ്മള്‍ എല്ലായിപ്പോഴുമല്ല.... ചിലപ്പോള്‍ വല്ലാണ്ട് നമ്മേ ഒളിപ്പിക്കും ,ഒരു പക്ഷെ മുന്നിലുള്ളവനെ തെറ്റ്ധരിപ്പിക്കാന്‍ . അങ്ങനെയാണ് ഇല്ലാത്ത സങ്കല്‍പ്പങ്ങളില്‍ നമ്മള്‍ വിളയുന്നത് .ഇവടെയും മറ്റെന്താണ് കാണാന്‍ കഴിയുക ..?

ഡി .പ്രദീപ് കുമാർ said...

വിഷാദബിംബങ്ങൾ നിറഞ്ഞ കവിതകൾ.ഇഷ്ടപ്പെട്ടു.’ടെലെസ്കോപ്പിക് ഇമേജസ്” എന്ന് ഇംഗ്ലീഷിൽ പറയുന്നതരം ബിംബകൽ‌പ്പനകളിലേക്ക് പോകാതിരിക്കുക.
ആശംസകളോടെ

Sapna Anu B.George said...

wow, noting but great words and theme and feelers

സ്മിത മീനാക്ഷി said...

""നിഗൂഢ ലോകമായി ഞാന്‍ നിന്നെ അതിജീവിക്കുന്നു.""
എപ്പോഴും ഒരു നിഗൂഢത സൂക്ഷിക്കുന്നു അല്ലെ?

ഗീത രാജന്‍ said...

മനോഹരം!!! ഹേന നീയും കൂടുതല്‍ നിഗുഡയാകുന്നുവോ ?

രാജേഷ്‌ ചിത്തിര said...

പിടിച്ചെടുക്കലിന്റെയും
കീഴടങ്ങലിന്റെയും
ഇടയിലെ തിരിച്ചറിവുകള്‍...