Thursday, May 13, 2010

കാലം

രോ ദിനവും ഓരോ ജന്മമാണ്
കണ്ണു തുറക്കാനുള്ള മടി

തുടക്കത്തിന്റെ ശൂന്യത
വെളിച്ചത്തിലേക്ക് പതുക്കെയുള്ള മിഴിപ്പ്
ആദ്യ കാല്‍ വെയ്പിന്റെ ജാഗ്രത
വാക്കിലെ വിക്ക്
ഇഴുകിപ്പോകുന്ന ഉടുപ്പ്
കോടിപ്പോയ തല
ചായക്കോപ്പയുടെ ഇളം ചൂട്
മരണക്കണക്കിന്റെ പത്രപാരായണങ്ങള്‍
വെടിവെപ്പില്‍ ജാഗ്രമാകുന്ന ഗ്രാമങ്ങള്‍
നുണകള്‍ക്കുമീതെ നുണകളുമായി പുത്തന്‍ നാവുകള്‍
മരണത്തില്‍ നിന്നും ജീവന്‍ കവരും ചോരന്‍
മറ്റൊരുണര്‍വ്വിനായി

വീഴുന്ന പ്രണയങ്ങള്‍

ല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷെ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും

10 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

പല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷെ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും

sony said...

Nice!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ശ്രീനാഥന്‍ said...

നന്നായി, പ്രത്യേകിച്ച് അവസാന വരികൾ

രാജേഷ്‌ ചിത്തിര said...

കണ്ണാടിയില്‍,
കാലം തെളിയും ...

good one; hena :)

ഗീത രാജന്‍ said...

nannayittundu...

jayanEvoor said...

"പല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷെ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും"

അതു സത്യം!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

"ഓരോ ദിനവും ഓരോ ജന്മമാണ്!!!"
നന്നായിരിയ്ക്കുന്നു...
എല്ലാ ഭാവുകങ്ങളും!!!

(കൊലുസ്) said...

പല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷെ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അവസാനവരികള്‍!!!അര്‍ത്ഥ സമ്പുഷ്ടം. നന്നായിരിക്കുന്നു.

Unknown said...

പല്ല് തേച്ച് മുഖം തുടക്കാന്‍
ടവലെടുക്കുമ്പോള്‍ പക്ഷേ
നോക്കരുത് മുഖം കണ്ണാടിയില്‍,
കാലം തെളിയും നരയും