Wednesday, August 18, 2010

ഓണം

രാത്രിയുടേയും പകലിന്റേയും
മൃദുലമാമതിരുകൾ
പരസ്പരമെന്ന മയക്കത്തിൽ
മാഞ്ഞുപോകവെ
ഒരു ഋതുവിന്റെ നിറ സൌമനസ്യത്തിൽ
എന്റെ തരിശുനിലങ്ങളെ നീ ഉഴുതുമറിച്ചു
വിളയെ സ്വപ്നം കണ്ടു കിടന്ന
എന്റെ വരണ്ടതും വിറപൂണ്ടതുമായ
വികാരവിസ്തൃതിയിൽ നീ പെയ്ത ആദ്യത്തെ മഴമണിയിൽ
ഒരു പൂമരത്തെ ഞാൻ വിടർത്തി
എന്റെ പൂക്കളുടെ തുഞ്ചത്ത്
നിന്റെ ശലഭവർണ്ണങ്ങൾ തുടിക്കുമെങ്കിൽ
പൂനിലാവും പൊന്നോണവും
എന്നുമെന്നുമിങ്ങനെ....

11 comments:

രാജേഷ്‌ ചിത്തിര said...

നിനക്കും എനിക്കുമിടയിലെ,
നിറനിലാവുകള്‍...
നന്നായി

ശ്രീനാഥന്‍ said...

സംഭവം വളരെ ധ്വനിയുള്ളതാണെന്നു തോന്നുന്നു!

Aisibi said...

"വികാരവിസ്തൃതിയിൽ നീ പെയ്ത ആദ്യത്തെ മഴമണിയിൽ
ഒരു പൂമരത്തെ ഞാൻ വിടർത്തി"

ഇഷ്ടപ്പെട്ടു!!

വാക്കേറുകള്‍ said...

ഒന്നൊന്നര ബോറ് കവിത്യായിട്ടുണ്ട് ടാ....

Pranavam Ravikumar said...

നല്ലൊരു കവിത...

സസ്നേഹം

കൊച്ചുരവി

Neena Sabarish said...

നല്ലൊരോണ സദ്യ

Unknown said...

അടുത്ത ഓണത്തിന് മാറി വെക്കാം ..ഈ ഓണം കഴിഞ്ഞു പോയി

naakila said...

Nannayi

naakila said...

Nannayi

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മഴമണികൾ എന്നും പെയ്തിറങ്ങുകയില്ലല്ലോ..അല്ലേ..

e s satheesan said...

'പ്രണയവും വിഷാദവും'