മൌനം നിശബ്ദതയല്ല
ഘനീഭവിച്ച വാക്കുകളുടെ
അർത്ഥവും അഗ്നിയുമാണത്
മൌനത്തിൽ നിന്നും ഊർന്നു വീഴുന്ന
ശബ്ദത്തിന് വെടിയുണ്ടയേക്കാൾ ശക്തിയും
സ്പർശത്തേക്കാൾ ആഴവുമുണ്ട്
കുഴിച്ച് കുഴിച്ചെടുക്കുന്ന
മൂല്യം പോലെ
കീഴടിക്കിയാലും മതിവരാത്ത സ്വാതന്ത്ര്യം പോലെ.
ധ്വനിനിബിഢവും
ധ്യാനാത്മകവുമാണത്
വാക്കുകളുടെ വഴക്കുകളുടെ സുനാമികൾക്കിടയിലാണ്
നിന്റെ മൌനം പ്രിയതരമാകുന്നത്
4 comments:
വാക്കുകളുടെ വഴക്കുകളുടെ സുനാമികൾക്കിടയിലാണ്
നിന്റെ മൌനം പ്രിയതരമാകുന്നത്
rasamund tto!
മൌനമായിരിക്കണം ഇടയ്ക്കെങ്കിലും എന്ന് ഓർമ്മിപ്പിച്ചു ഈ നല്ല കവിത
മൌനം കൊള്ളാം ....ബട്ട് ഈ കളര്‍ ആണ് പ്രോബ് ....വായിക്കാന്‍ ..വിഷമം
Post a Comment