Monday, February 7, 2011

ഭൂമിയോടൊപ്പം പതിഞ്ഞു വീശിയ ഒരു കാറ്റ്

സൌമ്യമായ
കാറ്റായിരുന്നു ഞാന്‍



മരങ്ങള്‍
മനുഷ്യര്‍

വാസസ്ഥലങ്ങള്‍
വാഹനങ്ങള്‍

എനിക്കെതിരെ പറന്നു
എന്റെ പിടച്ചില്‍
ജനല്‍ പാളികളില്‍ മുഖമമര്‍ത്തി
ഒരു ദിവസം കൂടി അവസാനിക്കുന്നു,
ഒരു ജന്മം പോലെ
പക്ഷെ എല്ലാം തുടരുന്നു
ഭക്ഷണമൊഴിഞ്ഞ പാത്രം
തിരക്കൊഴിഞ്ഞ ശരീരം
കൂകിപ്പായുന്ന മനസ്സ്
നോട്ടും ചില്ലറകളും കലര്‍ന്ന
ബാഗിന്റെ പോക്കറ്റ്
ഇറങ്ങുമ്പോഴും കൂടെ പോരുന്ന
യാത്രയുടെ ഇരമ്പങ്ങള്‍
പാളത്തിന്റെ അനന്തത
എങ്ങുമെത്തായ്കയുടെ കനം
കീറിമുറിഞ്ഞ ഭൂപടം പോലുള്ള
അമ്മ വയറ്
വാക്കുകളിലെ ദഹനക്കേട്
ഉറക്കങ്ങളിലെ
പേടി സ്വപ്നങ്ങള്‍
ഉണര്‍ച്ചയില്‍
വെട്ടേണ്ട പുതു വഴികള്‍
എത്താദൂരങ്ങള്‍



എന്നിട്ടും
സൌമ്യമായ
കാറ്റായിരുന്നു ഞാന്‍

എല്ലാം അവസാനിപ്പിക്കുന്ന
കൊടുങ്കാറ്റായി നീയും.


(നേരത്തെ എഴുതിയ ഈ കവിത ചില മാറ്റങ്ങളോടെ സൌമ്യക്ക് സമര്‍പ്പിക്കുന്നു)

7 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

എന്നിട്ടും
സൌമ്യമായ
കാറ്റായിരുന്നു ഞാന്‍
എല്ലാം അവസാനിപ്പിക്കുന്ന
കൊടുങ്കാറ്റായി നീയും.

ഞാന്‍ ഹേനാ രാഹുല്‍... said...

(നേരത്തെ എഴുതിയ ഈ കവിത ചില മാറ്റങ്ങളോടെ സൌമ്യക്ക് സമര്‍പ്പിക്കുന്നു)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം കൊടുങ്കാറ്റുകളെ തടയാൻ ആർക്കും ആകില്ലാല്ലോ അല്ലേ...

ശ്രീനാഥന്‍ said...

ഒരു നെടുവീർപ്പ് മാത്രം!

Unknown said...

Nalla kavitha

Unknown said...

Nalla kavitha

ഒരില വെറുതെ said...

തിരക്കൊഴിഞ്ഞ ശരീരം എന്ന ഒറ്റ ഇമേജിനാല്‍ ഇക്കവിത എക്കാലത്തേക്കുമുള്ള വിത്തുപാകുന്നു. ഓര്‍മ്മയുടെ, കരുണയുടെ വിത്തുകള്‍. അത് സൌമ്യക്കുള്ളതാണ്. ഭൂമിയിലെ എല്ലാ കരച്ചിലുകള്‍ക്കും ഉള്ളത്. വിസ്മയിപ്പിച്ചു,
ഈ വരികള്‍.