Monday, June 13, 2011

മെയ്മഴ

മഴ കാണുമ്പോള്‍
മഴയെ ഒരു പാട്ടുകാരനായി


കൊള്ളുമ്പോള്‍ മഴ
ഒരു ചിത്രകാരനായി
ഞാനൊരു കാന്‍ വാസ്
ചിലപ്പോള്‍
ഞാനൊരു വൃത്തം
ചിലപ്പോള്‍
ഒരു നേര്‍വര,
ഒരു വളവ്
ഒരു തിരിവ്
കവിയുന്ന ഒരു തടാകം
ഇരിക്കപ്പൊറുതിയില്ലാത്ത
ഒരു നിബിഢവനം
പ്രകമ്പനം കൊള്ളുന്ന ഒരു നദി


ഋജുവായും തീഷ്ണമായും
മഴ എന്നെ പൊതിയുന്നു


ജല നിബിഢതയില്‍
എന്നെ വരക്കുമ്പോള്‍
കൂമ്പിപ്പോകാതിരിക്കാനും
തുളുമ്പിപ്പോകാതിരിക്കാനും
ഒഴുകിപ്പോകാതിരിക്കാനും
എന്നിലെ നാണം
പ്രാര്‍ത്ഥിച്ചു കോണ്ടിരിക്കും.

4 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ജല നിബിഢതയില്‍
എന്നെ വരക്കുമ്പോള്‍
കൂമ്പിപ്പോകാതിരിക്കാനും
തുളുമ്പിപ്പോകാതിരിക്കാനും
ഒഴുകിപ്പോകാതിരിക്കാനും
എന്നിലെ നാണം
പ്രാര്‍ത്ഥിച്ചു കോണ്ടിരിക്കും.

Unknown said...

good line ...but thudakkam kurachu koodi ............:)

Anonymous said...

good!!!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

Anonymous said...

നന്നായിട്ടുണ്ട്.. ഭാവുകങ്ങള്‍ .