Thursday, October 23, 2008

കള്ളിപ്പൂച്ച

എന്റെ ശരീരം പൂങ്കാവനം

കണ്ണു കൊണ്ടും കണ്ണാടി കൊണ്ടും

ഞാനതിന്റെ പാലിക

വളര്‍ച്ചയുടെ വളവുകളും ഒടിവുകളും ഉയര്‍ച്ചകളും

ഞാന്‍ നിറഞ്ഞു കണ്ടു

അതിക്രമിച്ചു കടക്കരുതാരും

ഞാനതിനെ കാത്തു

എന്നിട്ടും പൂവും മണവും പൊതിയില്‍ നിന്നും പുറത്തുചാടി

കള്ളിപ്പൂച്ചയെപ്പോലെ

4 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

എന്നിട്ടും പൂവും മണവും

പൊതിയില്‍ നിന്നും പുറത്തുചാടുക തന്നെ ചെയ്തു

ഒരു കള്ളന്‍ പൂച്ചയെപ്പോലെ

Anonymous said...

വളര്‍ച്ചയുടെ വളവുകളും ഒടിവുകളും ഉയര്‍ച്ചകളും

ഞാന്‍ നിറഞ്ഞു കണ്ടു

Mukundanunni said...

വളരെ സ്വാകാര്യമായ ആത്മാര്‍ത്ഥമായ കവിതകള്‍. ശരീരത്തിന്റെ കാവല്‍ക്കാരിയായ കവിത ഏറ്റവും ഇഷ്ടപ്പെട്ടു. കണ്ണാടിയിലൂടെയും കണ്ണുകള്‍ കൊണ്ടുമുള്ള കാവല്‍ നല്ല രസികന്‍ ചിന്ത.

ajeesh dasan said...

haai henaa ...
thangalude kavithakal enikku orupaadu ishttamaay

iniyum nalla kavithakal dhaaraalam ezhuthooo

ente ellaavidha aashamsakalum

AJEESH DASAN