Tuesday, October 28, 2008

വൈധവ്യം

ഉറയുരിയുകയാണ്

പറ്റിയ മണത്തെ

അമര്‍ന്ന ഭാരത്തെ

പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ

സഹജീവിതത്തിന്റെ ഏകാന്തതയെ

കാലൊച്ചകളെ

ദുസ്വപ്നങ്ങളെ

അമിത വേഗങ്ങളെ

അതി ദയനീയതയെ

പൂച്ചയെപ്പോലെ പതുങ്ങി മുറിയൊഴിയുന്ന

അവനെ

16 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഉറയുരിയുകയാണ്

പറ്റിയ മണത്തെ

അമര്‍ന്ന ഭാരത്തെ

പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ

ബഷീർ said...

താങ്കളുടെ കവിതകള്‍ വായിച്ചു. എല്ലാറ്റിലും ഒരു നിരാശ നിഴലിക്കുന്നതായി തോന്നി. ഞാനൊരു വിജയമല്ല എന്ന ധാരണ മാറ്റുക. ഈ വരികള്‍ താങ്കളൊരു വിജയമാണെന്ന് വരച്ച്‌ കാട്ടുന്നു.

ബഷീർ said...

best wishes

Anonymous said...

നന്ദി സുഹൃത്തെ....വീണ്ടും കാണാം.

ഞാന്‍ ഹേനാ രാഹുല്‍... said...

അടഞ്ഞവാതില്‍ തടവറയല്ല
കൊളുത്തിനിപ്പുറം
കേളി
എന്റെ പ്രകൃതിയില്‍
ഞാന്‍ ഉപാസക
കുന്നുകളും ചെരിവുകളും
പാറക്കെട്ടുകളും നീര്‍ച്ചോലകളും
മുലയിലൂടെ ഒഴുകുന്ന ഒരു തുള്ളി നവരസം
ഞാന്‍ നാക്കു നീട്ടുന്നു

മണിലാല്‍ said...

എനിക്ക് മൌനത്തിരിലിക്കണം,കുടുംബത്തില്‍ ചിതറിപ്പോയ എന്റെ ശബ്ദം വീണ്ടെടുക്കണം”.
അവള്‍ ചിത്രകാരിയും കൂടിയാണ്.
“നമ്മള്‍ എവിടെപ്പോകും“?
ഉറച്ച മനസ്സില്‍ അവള്‍ പറഞ്ഞു.
”ഫേണ്‍ ഹില്‍”
“അതെന്താ ഫേണ്‍ ഹില്‍”
“കാലം അവിടെ ഘനീഭവിച്ച് തൂങ്ങിക്കിടക്കുന്നു,വവ്വാലുകള്‍ പോലെ.
വേരില്ലാതെ,പൊട്ടി മുളക്കാതെ വിത്തിന്റെ നിദ്രാനിമിഷം പോലെ എനിക്ക് കഴിയണം

മുസാഫിര്‍ said...

എഴുത്ത് നന്നായിരിക്കുന്നല്ലോ‍,ആശയങ്ങളും നന്ന്.തുടര്‍ന്നും എഴുതുക.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

sahajeevithathinte ekanthatha ..

Mahi said...

എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിത ഇതാണ്‌.വല്ലാത്ത sharpness.ഒരു മാധവിക്കുട്ടി എവിടെയൊക്കയൊ ഇതില്‍ നിഴിലിച്ചു കിടക്കുന്നു

വല്യമ്മായി said...

തീക്ഷ്ണം

മാണിക്യം said...

വളരെ നന്നയി എഴുതി
ശക്തമായ വരികളിലൂടെ
വികാരം വെളിപ്പെടൂത്തപ്പെട്ടു,

ആശംസകള്‍ !

ഉണ്ണി ശ്രീദളം said...

your poem forwarded me to the mental state of a widow for the first time..
congrats...

ajeesh dasan said...

ithrayum eakaanthamaaya idangale jeevithathilallaathe mattevideyaanu namukkukandumuttuvaan saadhikkuka..

henayude kavitha orupadu ishttamaayi..
thaanks...

Karivellur Murali said...

Hena,KAVITHAKAL VALAREYADHIKAM THRASAKA SWABHAVAMULLATHU.VITTU VEEZHCHA ILLATHE EZHUTHUKA..KARIVELLUR MURALI

അസൈനാര്‍ -asainar said...

തീര്‍ച്ചയായും ഹേനയുടെ വരികളെ അവഗണിച്ച് കടന്നു പോകാന്‍ കഴിയില്ല !
ജീവിച്ച ജീവിതത്തിന്റെ നിറഭേദങ്ങള്‍ വരികള്‍ക്കുള്ളില്‍ മറഞ്ഞു കിടക്കുന്നു ..
എഴുത്ത് ,ദൈനം ദിന ജീവിതത്തിന്റെ ദൈന്യതയെ മറികടക്കാന്‍ സഹായിക്കുമെങ്കില്‍ വീണ്ടും എഴുതുക .....

Devarenjini... said...

Excellent ...and touching!!