Thursday, December 25, 2008

കിടക്ക

ഊര്‍ന്നുപോകുന്ന നഗ്നതയെ ഞാന്‍ തിരുകിവെക്കുന്നു
പതുങ്ങുന്ന രക്ഷകനെ ഹാങ്കറില്‍ തൂക്കുന്നു
അവസരം ആരാഞ്ഞ ഹൃദയമിടിപ്പിനെ ചത്ത മൊബൈലില്‍ അടക്കുന്നു
രണ്ടു ഭൂ‍ഖണ്ഡങ്ങളായി ഞങ്ങള്‍ ഒരേ കിടക്കയില്‍ രേഖപ്പെടുത്തുന്നു

7 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

രണ്ടു ഭൂ‍ഖണ്ഡങ്ങളായി ഞങ്ങള്‍ ഒരേ കിടക്കയില്‍ രേഖപ്പെടുത്തുന്നു

ഞാന്‍ ഹേനാ രാഹുല്‍... said...

രണ്ടു ഭൂ‍ഖണ്ഡങ്ങളായി ഞങ്ങള്‍ ഒരേ കിടക്കയില്‍ രേഖപ്പെടുത്തുന്നു

നസീര്‍ കടിക്കാട്‌ said...

ഭൂപടത്തില്‍ തിരയുകയാണിപ്പോള്‍
ആ രണ്ട്‌ ഭൂഖണ്ഡങ്ങളേയും...

ഉപാസന || Upasana said...

aadya raNT varikaL kooTuthal ishTamaayi
:-)

Mukundanunni said...

ഹേന കവിതയെഴുതി തുടങ്ങുമ്പോള്‍തന്നെ വാക്കുകളുമായി രതിയിലേര്‍പ്പെടുന്നു. പലതരം രതികളില്‍ ഒന്നു പദത്തോടാവാം. ഹേനയുടെ കവിതയില്‍ ഞാന്‍ യഥാര്‍ത്ഥ പദരതി കാണുന്നു. രസമുണ്ട്‌.

തേജസ്വിനി said...

നൊമ്പരങ്ങളുടെ വേലിയേറ്റം അക്ഷരങ്ങളില്‍ ആവാഹിച്ചതില്‍ രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്...

തീക്ഷ്ണമീ വരികള്‍.

ശ്രീനാഥന്‍ said...
This comment has been removed by the author.