Wednesday, January 28, 2009

പ്രണയത്തിന്റെ ലഹരി

ആദ്യത്തെ ഞരമ്പ് മുറിയുമ്പോള്‍
മലയും അതിന്റെ നിഴലടയാളങ്ങളും
ചുറ്റും കറങ്ങുന്നതായും

പിന്നത്തെ മുറിവില്‍ ജലാശയത്തിന്റെ ആഴങ്ങള്‍ അവസാനിക്കാത്തതാണെന്നും തോന്നിച്ചു.


ഒരു നഗരം ഉയര്‍ന്നുവരുന്നതും അതിന്റെ സായാഹ്നക്കിളികള്‍ കൂടുരുമ്മതിനു മുമ്പേ കലപിലകളില്‍ ധൃതിവെക്കുന്നതും മായക്കാഴ്ചകള്‍,അതില്‍ ഉറക്കം തൂങ്ങിക്കിടന്നു.


ഊടുവഴികളില്‍ ഇലകള്‍ ഉണക്കം നടിച്ചു കിടന്നു,

കാറ്റിന്റെ കൈകളില്‍ പിടയാന്‍.


ഒരു വള്ളത്തിന്റെ നദിയിറക്കത്തെ വെയില്‍ വറ്റിച്ചു കളഞ്ഞു.

തുഴ മാനത്തേക്കിറഞ്ഞ്

അതിന്റെ തണലത്തിരുന്നു.

വെയിലിന്റെ കാരുണ്യത്തില്‍ ഒരു പുഴകൂടി,

ആഴങ്ങള്‍ക്കറ്റം കാണാതെ.

8 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ആദ്യത്തെ ഞരമ്പ് മുറിയുമ്പോള്‍
മലയും അതിന്റെ നിഴലടയാളങ്ങളും
ചുറ്റും കറങ്ങുന്നതായും

പിന്നത്തെ മുറിവില്‍ ജലാശയത്തിന്റെ ആഴങ്ങള്‍ അവസാനിക്കാത്തതാണെന്നും തോന്നിച്ചു.

വരവൂരാൻ said...

ഒരു നഗരം ഉയര്‍ന്നുവരുന്നതും അതിന്റെ സായാഹ്നക്കിളികള്‍ കൂടുരുമ്മതിനു മുമ്പത്തെ കലപിലകളില്‍ ധൃതിവെക്കുന്നതും മായക്കാഴ്ചകളില്‍ ഉറക്കം തൂങ്ങിക്കിടന്നു

നന്നായിരിക്കുന്നു ആശംസകൾ

Mahi said...

വളരെ ഇഷ്ടപ്പെട്ടു

മണിലാല്‍ said...

ഊടുവഴികളില്‍ ഇലകള്‍ ഉണക്കം നടിച്ചു കിടന്നു,

കാറ്റിന്റെ കൈകളില്‍ പിടയാന്‍.
...........മനോഹരം

conductor said...

raktham... itt itt veezhumbol madippikkunna entho oru khadakam... pranayam.. chuvakkumbol kadukkunna oru swapnam

ഞാന്‍ ഹേനാ രാഹുല്‍... said...

പ്രണയത്തിന്റെ ലഹരി
ആദ്യത്തെ ഞരമ്പ് മുറിയുമ്പോള്‍
മലയും അതിന്റെ നിഴലടയാളങ്ങളും
ചുറ്റും കറങ്ങുന്നതായും

പിന്നത്തെ മുറിവില്‍ ജലാശയത്തിന്റെ ആഴങ്ങള്‍ അവസാനിക്കാത്തതാണെന്നും തോന്നിച്ചു

parathipparayunnavan said...

വിഷ്വത്സുകള്‍ മനോഹരമാകുന്നു സുഹ്രുത്തേ.....

നന്ദു കാവാലം said...

അന്തസ്സുള്ള വരികള്‍
കയത്തിന്റ്റെ അറ്റത്തെ മൂലയില്‍ ഇരുട്ടിലാണ്ടു കിടക്കുന്ന ആ‍ഴമുള്ള ചുഴിയുണ്ട്. മരണം മണക്കുന്ന ചുഴി