Saturday, March 14, 2009

പ്രണയം കൊണ്ടു മാത്രം.....

എന്റെ ഗര്‍ഭപാത്രത്തിന്
തണല്‍ ചൂടും മരമായിട്ടുണ്ട് നീ
ഉച്ചവെയിലിലും നിന്റെ ശരീരം
മഴയായ് ഞാന്‍ കൊണ്ടിട്ടുണ്ട്.
കണ്ണീരില്‍ നിന്നും നീ പൂക്കള്‍ വിരിയിച്ചിട്ടുണ്ട്
കാണില്ലെന്നു കരുതിയ അകലങ്ങള്‍
മടക്കി വെച്ചെന്റെ അരികിലെത്തി
നീ എന്നെ ഞെട്ടിച്ചിട്ടുണ്ട്
മഴയെ നീ ജ്വലിപ്പിച്ചു,
എന്നിട്ടും
ഒരു കരിങ്കല്ലിന്റെ കനത്തോടെ
ഞാനിവിടെ പിന്നെയും.

11 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഉച്ചവെയിലിലും നീയെന്നെ പൊള്ളിച്ചിട്ടുണ്ട്
എന്റെ കണ്ണീരില്‍ നിന്നും നീ പൂക്കള്‍ വിരിയിച്ചിട്ടുണ്ട്

സുല്‍ |Sul said...

നല്ല വരികള്‍ ഹേനാ.

-സുല്‍

Sanal Kumar Sasidharan said...

മഷിത്തണ്ടുപോലെ വാക്കുകൾ തൊടുമ്പോൾ ഒടിഞ്ഞ് പോകുന്നു...മണം വരുന്നു.കവിതയെന്ന് വിളിക്കരുത്, ഇതിലെന്റെ രക്തമുണ്ടെന്ന് മുന്നറിയിപ്പുള്ളതുകൊണ്ട് രക്തമുള്ള കവിതയെന്ന് വിളിക്കാം.

Jeevan said...

രക്തമുള്ള ഈ കവിത കൊള്ളാം കൂട്ടുകാരാ.............

കാദംബരി said...

പ്രണയത്തിന്റെ തീവ്രതയും നിരര്‍ത്ഥകതയും..
തീക്ഷ്ണമായ വരികള്‍

ഞാന്‍ ഹേനാ രാഹുല്‍... said...

എന്റെ ഗര്‍ഭപാത്രത്തിന് തണല്‍ മരമായിട്ടുണ്ട്
നിന്റെ സ്നേഹം
ഉച്ചവെയിലിലും നീയെന്നെ പൊള്ളിച്ചിട്ടുണ്ട്
എന്റെ കണ്ണീരില്‍ നിന്നും നീ പൂക്കള്‍ വിരിയിച്ചിട്ടുണ്ട്

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

Anil cheleri kumaran said...

ezhuthth nannaayirikkunnu.

ശ്രീനാഥന്‍ said...

nannayittundu-kurachu varikalil nalla sandratha

ഞാന്‍ ഹേനാ രാഹുല്‍... said...

എന്റെ ഗര്‍ഭപാത്രത്തിന്
തണല്‍ ചൂടും മരമായിട്ടുണ്ട് നീ
ഉച്ചവെയിലിലും നിന്റെ ശരീരം
മഴയായ് ഞാന്‍ കൊണ്ടിട്ടുണ്ട്.
കണ്ണീരില്‍ നിന്നും നീ പൂക്കള്‍ വിരിയിച്ചിട്ടുണ്ട്

parathipparayunnavan said...

ഉച്ചവെയിലിലും പൊള്ളുന്ന വാക്കുകള്‍ തന്നെ സുഹ്രുത്തേ....