വാക്കിനും മറുവാക്കിനും
ഇടയിലെ ദൂരം
ജീവിതത്തെ നിര്‍ണ്ണയിക്കുന്നു
ഞാന്‍ ചെറുതാവുകയാണെന്നും
വലുതാവുകയാണെന്നും വാദമുണ്ട്
അലക്കു കല്ലിനും വെയിലിനും
ഇടയിലെ ദൂരം നനഞ്ഞ അമ്മ
അടുക്കളക്കും തീന് മേശക്കും ഇടയിലെ ദൂരം വെന്ത അമ്മ
കുളി മുറിക്കും ഉറക്ക മുറിക്കും ഇടയിലെ ദൂരം കരഞ്ഞുതോര്ന്ന അമ്മ
പൂമുഖത്തിനും പടിക്കും ഇടയില്‍ കണ്ണു കടഞ്ഞ അമ്മ
മനസ്സിന്റെ ഞെരുക്കങ്ങളില് നിന്നും അളിഞ്ഞ രക്തം വാര്‍ന്ന അമ്മ
പ്രണയത്തിലും ഇഴയുന്ന നിന്റെ വാക്കുകള്‍
അമ്മയുടെ കണ്ണിനു താഴെയുള്ള കറുത്ത ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു
നിന്റെ വാക്കിനും എന്റെ വാക്കിനും
ഇടയിലെ ദൂരം എന്റെ ദിശ നിര്‍ണ്ണയിക്കുന്നു
കുരുങ്ങുന്നുവോ ഞാന്‍...?
ഈ ദൂരം ഒരു വേള ആശ്വസിപ്പിക്കുന്നു,
അസ്വസ്ഥമാക്കുകയും.
കൃത്യമാക്കപ്പെട്ടത് സുരക്ഷിതമാണ്,അരക്ഷിതവും
പക്ഷെ ,
ഒന്നു കുതറാന്‍ ഒന്നു കുതിക്കാന്‍ ഒന്നു പതറാന്‍ ഒന്നു തകരാന്‍................?
നിന്റെ വാക്കിനും എന്റെ വാക്കിനും ഇടയിലെ ദൂരം
എന്നെ നിര്‍ണ്ണയിക്കുന്നു
അമ്മയിലേക്കും
നിന്നിലേക്കും
ദൂരങ്ങള്‍ കൃത്യമാണ്
മാതൃത്വം എനിക്ക് പ്രണയമാകുന്നതങ്ങനെയാണ്
8 comments:
നിന്റെ വാക്കിനും എന്റെ വാക്കിനും ഇടയിലെ ദൂരം
എന്നെ നിര്‍ണ്ണയിക്കുന്നു
അമ്മയിലേക്കും
നിന്നിലേക്കും
ദൂരങ്ങള്‍ കൃത്യമാണ്
മാതൃത്വം എനിക്ക് പ്രണയമാകുന്നതങ്ങനെയാണ്
ദൂരം നേര്ത്തില്ലാതെ ആവുന്നതും
പ്രണയം അതിന്റെ പീലി വിരിച്ചാടുന്നതും....
പ്രണയം മനസ്സാണല്ലോ ...
ദൂരം അളക്കാനാവാത്ത മനസ്സുകളുടെ ...
ആദ്യ വരികള്‍ വായിച്ചപ്പോള്‍ ഇനി വായിക്കെന്ടെന്നു തോന്നി....ദൂരങ്ങളുടെ നിര്‍വചനമാണ് വായിക്കാനുള്ള ആകാംഷ തന്നത്...നന്നായിരിക്കുന്നു.
"നിന്റെ വാക്കിനും എന്റെ വാക്കിനും ഇടയിലെ ദൂരം
എന്നെ നിര്‍ണ്ണയിക്കുന്നു
അമ്മയിലേക്കും
നിന്നിലേക്കും
ദൂരങ്ങള്‍ കൃത്യമാണ്
മാതൃത്വം എനിക്ക് പ്രണയമാകുന്നതങ്ങനെയാണ്"
great...
പ്രണയത്തിലും ഇഴയുന്ന നിന്റെ വാക്കുകള്‍
അമ്മയുടെ കണ്ണിനു താഴെയുള്ള കറുത്ത ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു
ചിലയോര്‍മ്മകള്‍.......
ഹേനാ...
"പ്രണയത്തിലും ഇഴയുന്ന നിന്റെ വാക്കുകള്‍
അമ്മയുടെ കണ്ണിനു താഴെയുള്ള കറുത്ത ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു
നിന്റെ വാക്കിനും എന്റെ വാക്കിനും
ഇടയിലെ ദൂരം എന്റെ ദിശ നിര്‍ണ്ണയിക്കുന്നു
കുരുങ്ങുന്നുവോ ഞാന്‍...?"
vazhi thetti nilkkunnavarude andhalippanu jeevitham.athukond disakal nirnayikkappedathirikkatte
നന്ന് ഹേന..ഇന്നാണ് ബ്ലോഗ് കണ്ടത്.ആശംസകൾ
Post a Comment