Sunday, June 20, 2010

ശബ്ദത്തിന്റെ നൃത്തച്ചുവടുകള്‍

അകാശത്തെ നിശബ്ദം ഭേദിക്കുന്നൊരു പക്ഷി
അരുവിക്കൊരു നിഴലായി ചായുന്നു
ഒറ്റക്കുതിപ്പിന്റെ അകലങ്ങള്‍ കൊണ്ട്
മോഹിപ്പിക്കുന്നു
ഒരു മരത്തെയാണ് അത്
ലക്ഷ്യമാക്കുന്നത്
പക്ഷെ കാടിന്റെ വന്യത
ഉള്ളിലൊതുക്കിയിട്ടുമുണ്ട്
കണ്ണുകളിലെ ശാന്തത കരളിന്റെ മറുപുറമല്ല
ചടുലമായ ആവേഗങ്ങള്‍
വിശ്രമം തേടുന്ന ശാന്തിയുമല്ല
കാടിനെ, മരത്തിനെ പക്ഷി ഒന്നു കുടഞ്ഞെടുക്കുമ്പോള്‍
നിലം പൊത്തുന്നതൊന്നിനേയും അത് കാണുന്നില്ല
ഉയരെയുണരും കണ്ണുകളില്‍ ആകാശനീലം
അനന്തമായ ലോകം പോലെ നിറയുന്നു
കാഴ്ചകള്‍ ഉള്ളില്‍ നിന്നുതന്നെ ഉലയണം
ഉയരണം
അതില്‍ നിന്നത്രെ ലോകം പിച്ച വെക്കുന്നതും
പരക്കുന്നതും
ഇതൊക്കെയാണ് *ബീഗം ആബിദാ പര്‍വീണ്‍ പാടുമ്പോള്‍
എനിക്ക് വിചാരവിസ്താരമായത്
(*ഗായിക)

12 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഇതൊക്കെയാണ് ബീഗം ആബിദാ പര്‍വീണ്‍ പാടുമ്പോള്‍
എനിക്ക് വിചാരവിസ്താരമായി തോന്നിയത്

വല്യമ്മായി said...

"കാഴ്ചകള്‍ ഉള്ളില്‍ നിന്നുതന്നെ ഉലയണം
ഉയരണം
അതില്‍ നിന്നത്രെ ലോകം പിച്ച വെക്കുന്നതും
പരക്കുന്നതും"

good lines

രാജേഷ്‌ ചിത്തിര said...

ലോകം പിച്ച വെക്കുന്നതും
പരക്കുന്നതും............

nannayi

കുസുമം ആര്‍ പുന്നപ്ര said...

കണ്ണുകളിലെ ശാന്തത കരളിന്റെ മറുപുറമല്ല


what u say is very very correct.

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
e s satheesan said...

paattum kavithayum niravettunnathonnu thanne

K@nn(())raan*خلي ولي said...

vaayichu ketto..

Jishad Cronic said...

nannayirikkunnu...iniyum thudaruka...nalla postinaayi kaathirikkunnu....

Anonymous said...

കാഴ്ചകള്‍ ഉള്ളില്‍ നിന്നുതന്നെ ഉലയണം
ഉയരണം
അതില്‍ നിന്നത്രെ ലോകം പിച്ച വെക്കുന്നതും
പരക്കുന്നതും

Mahi said...

Abitha parveeninte aa vari kavithayil thanne ullathano.anganeyanenkil athinte avasyam thonniyilla.ath commentil paranju vechittulla sthithik prathyekichum.varikalk moorchayunt

Unknown said...

nalla kavitha ...ishttayi

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ ബീഗത്തിന്റെ പാട്ട് കേട്ടിട്ടില്ല..